India - 2025

ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​യിലെ ചാവേര്‍ ആക്രമണം: കെസിവൈഎം സംസ്ഥാന സമിതി പ്രതിഷേധിച്ചു

പ്രവാചക ശബ്ദം 29-03-2021 - Monday

കൊച്ചി: ഓശാന ഞായറാഴ്ചയായ ഇന്നലെ ഇന്തോനേഷ്യന്‍ നഗരമായ മക്കാസറിലെ കത്തോലിക്കാ പള്ളിക്കുനേരെ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ കെസിവൈഎം സംസ്ഥാന സമിതി പ്രതിഷേധിച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ ക്രൈസ്തവ സമൂഹത്തിനുനേരേ ദിനംപ്രതി അക്രമം വര്‍ദ്ധിച്ചു വരികയാണ്. വിശുദ്ധ വാരത്തിലൂടെ കടന്നു പോകുന്ന വേളയില്‍ പോലും ഇത്തരത്തിലുള്ള അക്രമണങ്ങള്‍ നടത്തുന്നത് കണ്ടില്ലെന്നു നടിക്കാന്‍ ആവില്ലെന്നും സമിതി വ്യക്തമാക്കി.

പ്രസിഡന്റ് എഡ്വേര്‍ഡ് രാജു അധ്യക്ഷതവഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, വൈസ്പ്രസിഡന്റുമാരായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, സെക്രട്ടറിമാര്‍ അജോയ് പി. തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, ട്രഷറര്‍ എബിന്‍ കുന്പുക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി എന്നിവര്‍ പ്രസംഗിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »