News - 2025
ഇന്തോനേഷ്യയിൽ ചാവേർ ആക്രമണത്തിന് ഇരകളായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പയുടെ ആഹ്വാനം
പ്രവാചക ശബ്ദം 30-03-2021 - Tuesday
ഇന്തോനേഷ്യയിലെ മകാസർ നഗരത്തിലെ കത്തീഡ്രൽ ദേവാലയ പരിസരത്ത് ഓശാന ഞായറാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിനിരകളായവരെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയുടെ അവസാനം മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് നടത്തിയ വിചിന്തനത്തിലാണ് ഇരകളെ പാപ്പ പ്രത്യേകം അനുസ്മരിച്ചത്.
അക്രമത്തിന് ഇരകളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പ പറഞ്ഞു. ചാവേര്‍ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിരിന്നു. ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസിനെ) പിന്തുണയ്ക്കുന്ന ജമാഅ അൻഷറുത് ദൌള തീവ്രവാദ പ്രസ്ഥാനത്തിലെ അംഗമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.