News - 2025
ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ 16 മില്യണ്‍ വർദ്ധനവ്
പ്രവാചക ശബ്ദം 29-03-2021 - Monday
റോം: ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി വത്തിക്കാന്റെ വാര്‍ഷിക സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. മാർച്ച് 26നു ഒസർവത്തോറോ റൊമാനോ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലാണ് ഈ കണക്കുളളത്. 2019 ഒടുവിലായി ലോകത്തിലെ കത്തോലിക്ക ജനസംഖ്യ 1.34 ബില്യൺ കടന്നുവെന്നും ഇത് ലോക ജനസംഖ്യയുടെ 17.7 ശതമാനമാണെന്നും കണക്കില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷവുമായി തുലനം ചെയ്യുമ്പോൾ ഒരുകോടി 60 ലക്ഷം കത്തോലിക്കരുടെ വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് 1.12 ശതമാനം വരും. ഇതേ കാലയളവിൽ ലോകജനസംഖ്യ വർദ്ധിച്ചത് 1.08 ശതമാനമാണ്. സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്കിൽ നിന്നെടുത്ത വിശദാംശങ്ങളാണ് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
2019 ഡിസംബർ 31 വരെയുള്ള കണക്കുകളാണ് ഇയർ ബുക്കിൽ ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂറോപ്പ് ഒഴികെ ബാക്കി എല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കാ ജനസംഖ്യയിൽ വര്‍ദ്ധനവുണ്ട്. 2019 ഒടുവിലെ കണക്കുകൾ പ്രകാരം ലോകത്തിലെ 48.1% കത്തോലിക്കാ വിശ്വാസികളും അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ജീവിക്കുന്നത്. പിന്നാലെ 21.2 ശതമാനവുമായി യൂറോപ്പ് ഉണ്ട്. ആഫ്രിക്കയിൽ 18.7%വും ഏഷ്യയിൽ 11%വും കത്തോലിക്കാ വിശ്വാസികളുണ്ട്. 5364 മെത്രാൻമാരാണ് ആഗോള സഭയ്ക്കുള്ളത്. ഇടവക വൈദികരുടെയും, സന്യസ്ത സഭകളുടെ വൈദികരുടെ എണ്ണത്തിലും നേരിയ വർധനവുണ്ട്. 2018ൽ 4,14,065 വൈദികർ ഉണ്ടായിരുന്ന സ്ഥാനത്ത് 2019 ആയപ്പോഴേയ്ക്കും 4,14,336 വൈദികരുണ്ട്.
ആഫ്രിക്കയിലും, ഏഷ്യയിലും യഥാക്രമം 3.45 ശതമാനത്തിന്റെയും, 2.91 ശതമാനത്തിന്റെയും വർദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2018മായി തുലനം ചെയ്യുമ്പോൾ 2019ൽ 1.6 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. പെർമനന്റ് ഡീക്കൻന്മാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 1.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പെർമനന്റ് ഡീക്കൻന്മാരിൽ 98 ശതമാനവും അമേരിക്കൻ ഭൂഖണ്ഡത്തിലും, യൂറോപ്പിലുമാണ് സേവനം ചെയ്യുന്നത്. സന്യാസിനിമാരുടെ എണ്ണത്തിൽ 1.6 ശതമാനത്തിന്റെ കുറവുണ്ടായതായും സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക് ചൂണ്ടിക്കാട്ടുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക