News - 2025

യേശുവിന്റെ പുനരുത്ഥാനം നമുക്ക് നല്‍കുന്നത് പ്രതീക്ഷ: ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രസിഡന്‍റും പ്രധാനമന്ത്രിയും

പ്രവാചക ശബ്ദം 04-04-2021 - Sunday

ന്യൂഡല്‍ഹി: പ്രസിഡന്റ് രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈസ്റ്റർ ദിന ആശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേര്‍ന്നത്. ലോകമെമ്പാടും ആഘോഷിക്കുന്ന യേശുക്രിസ്തുവിന്റെ പുനരുത്ഥാനം നമുക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്നുവെന്നും മാനവികതയുടെ സ്വതസിദ്ധമായ നന്മയിലുള്ള നമ്മുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നുവെന്നും ഏവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നുവെന്നും പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

"ഈസ്റ്റര്‍ ആശംസകൾ! ഈ ദിവസം, യേശുക്രിസ്തുവിന്റെ പുണ്യ പ്രബോധനങ്ങള്‍ നാം ഓർക്കുന്നു. സാമൂഹിക ശാക്തീകരണത്തിന് അദ്ദേഹം നൽകിയ പ്രാധാന്യം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകി"- പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.




Related Articles »