News - 2024

ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനം: രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യ സൂത്രധാരനെ കണ്ടെത്തി

പ്രവാചക ശബ്ദം 07-04-2021 - Wednesday

കൊളംബോ: ശ്രീലങ്കയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയതായി മന്ത്രി. നൗഫേര്‍ മൗലവിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നു പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര പറഞ്ഞു. ഹാജുള്‍ അക്ബര്‍ എന്നയാളും മൗലവിയെ സഹായിച്ചിട്ടുണ്ട്. ഭീകരാക്രമണക്കേസില്‍ 32 പേര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു പള്ളികളില്‍ നടന്ന ഒന്പത് ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു. നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കിടെയാണു ആക്രമണങ്ങൾ നടന്നത്. സംഭവത്തില്‍ ക്രിയാത്മകമായ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകള്‍ സംയുക്തമായി രംഗത്തുണ്ടായിരിന്നു.


Related Articles »