News

അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുവാന്‍ പാപ്പയുടെ ഏപ്രില്‍ മാസത്തെ നിയോഗം

പ്രവാചക ശബ്ദം 08-04-2021 - Thursday

വത്തിക്കാന്‍ സിറ്റി: അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഏപ്രില്‍ മാസത്തെ നിയോഗം. ഇത് സംബന്ധിച്ച നിയോഗങ്ങള്‍ സമര്‍പ്പിച്ചുക്കൊണ്ടുള്ള ഫ്രാൻസിസ് നല്കുന്ന ഹ്രസ്വവീഡിയോ സന്ദേശം 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' പുറത്തിറക്കി. ദാരിദ്ര്യത്തിനും അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും, ഭൂമിയും പാർപ്പിടവും ഇല്ലായ്മയ്ക്കും, സാമൂഹിക –തൊഴിൽ അവകാശങ്ങളുടെ നിരാസത്തിനും എതിരെ സജീവമായി പോരാടുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ മിക്കപ്പോഴും അടിസ്ഥാന മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമായി ലഭിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടി.

അവിടെ ആളുകൾ ഒന്നാം തരക്കാരും, രണ്ടാം തരക്കാരും മൂന്നാം തരക്കാരുമായി തിരിക്കപ്പെടുന്നു. അതിനു പുറമെ വലിച്ചെറിയപ്പെടുന്നവരും. മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമായിരിക്കണം. ചിലയിടങ്ങളിൽ മനുഷ്യാന്തസ്സു സംരക്ഷിക്കാൻ ഇറങ്ങിയാൽ വിചാരണപോലും കൂടാതെ തടവിലാക്കപ്പെടാം. അല്ലെങ്കിൽ അപവാദ പ്രചരണത്തിന് ഇരയാകാം. എല്ലാ മനുഷ്യർക്കും പൂർണ്ണമായി വളരുവാന്‍ അവകാശമുണ്ട്. ഈ അടിസ്ഥാന മനുഷ്യാവകാശത്തെ ഒരു രാജ്യത്തിനും നിഷേധിക്കുവാനാകില്ല. സർവ്വാധിപത്യ ഭരണകൂടങ്ങൾക്കു കീഴിലും, പ്രതിസന്ധിയിലും, ജനാധിപത്യ രാജ്യങ്ങളിൽപ്പോലും അടിസ്ഥാന അവകാശങ്ങൾക്കായി പോരാടുമ്പോൾ ജീവൻപോലും പണയപ്പെടുത്തുന്നവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പാപ്പ പറഞ്ഞു.


Related Articles »