India - 2024

ഷെവലിയർ ഐ സി ചാക്കോ അവാർഡിന് എൻട്രികൾ ക്ഷണിച്ചു

പ്രവാചക ശബ്ദം 10-04-2021 - Saturday

ബഹുഭാഷ പണ്ഡിതനും സംസ്കൃത വൈയാകരനും ഭൂഗർഭ ശാസ്ത്രജ്ഞനും സാഹിത്യകാരനും ചരിത്രകാരനും ഭരണകർത്താവും സഭാ സ്നേഹിയുമായിരുന്ന ഷെവലിയർ ഐ സി ചാക്കോയുടെ സ്മരണയ്ക്കായി ചങ്ങനാശ്ശേരി അതിരൂപതാ ഏർപ്പെടുത്തിയിരിക്കുന്ന സാഹിത്യ / സാംസ്കാരിക അവാർഡിന് അർഹരെന്നു കരുതുന്ന വ്യക്തിയെ തെരെഞ്ഞെടുക്കുന്നതിലേക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു കൊള്ളുന്നു. 25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. സാഹിത്യ- സാമൂഹ്യ-സാംസ്കാരിക- സഭാത്മക മേഖലകളിലേതിലെങ്കിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരും 50 വയസ്സുമേൽ പ്രായമായവരും ക്രൈസ്തവ മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതം നയിച്ചു കൊണ്ടിരിക്കുന്നവരെയുമാണ് അവാർഡിനായി പരിഗണിക്കുന്നത്.

2021 മെയ് 29ന് ചങ്ങനാശ്ശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ അവാർഡ് സമ്മാനിക്കും. നാമനിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ പേരും വിശദാംശങ്ങളും മെയ് 10 ന് മുമ്പായി സെക്രട്ടറി, ഷെവലിയർ ഐ സി ചാക്കോ അവാർഡ് കമ്മിറ്റി , ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്ക് റിലേഷൻസ് , ആർച്ച്ബിഷപ്സ് ഹൗസ് ചങ്ങനാശ്ശേരി എന്ന വിലാസത്തിലോ prochyad@gmail.com എന്ന ഇമെയിൽ ഐഡിയിലോ ലഭിക്കേണ്ടതാണ്. സ്വന്തം നോമിനേഷൻ ഉൾപ്പെടെ ഒരാൾക്ക് മൂന്ന് പേരുകൾ വരെ മുൻഗണനാ ക്രമത്തിൽ നിർദ്ദേശിക്കാവുന്നതാണ്.

More Archives >>

Page 1 of 385