India - 2025
മലയാറ്റൂര്‍ കുരിശുമുടിയില്‍ പുതുഞായര്‍ തിരുനാളിന് കൊടിയേറി
08-04-2021 - Thursday
മലയാറ്റൂര്‍: അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാര്‍ത്തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാളിന് കൊടിയേറി. സെന്റ് തോമസ് പള്ളിയില്‍ രാവിലെ ആറിന് ആഘോഷമായ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. വര്‍ഗീസ് മണവാളന്‍ കൊടിയേറ്റും. വൈകുന്നേരം അഞ്ചിനും കുര്‍ബാന ഉണ്ടാകും.
കുരിശുമുടിയില്‍ രാവിലെ 6.30, 7.30, 9.30 കുര്‍ബാന, വൈകുന്നേരം 5.30 ന് ആഘോഷമായ കുര്‍ബാന, തുടര്‍ന്ന് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പാറേക്കാട്ടില്‍ കൊടിയേറ്റും. കോവിഡ് മാനദമണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണയും തീര്‍ത്ഥാടനം നടക്കുന്നത്. അടിവാരത്തെ മാര്‍ത്തോമാശ്ലീഹായുടെ കപ്പേളയ്ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന രജിസ്‌ട്രേഷന്‍ സെന്ററില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് മാത്രമെ തീര്‍ത്ഥാടനം ആരംഭിക്കാവൂ. തിരുനാളിനു തുടക്കമാകുന്നതോടെ വിശ്വാസികളുടെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.