India - 2025
കന്യാസ്ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്കു വലിച്ചിഴയ്ക്കാന്‍ ആരാണ് അധികാരം നല്‍കിയത്: പ്രിയങ്ക ഗാന്ധി
പ്രവാചക ശബ്ദം 31-03-2021 - Wednesday
തിരുവനന്തപുരം: യുപിയില്‍ കന്യാസ്ത്രീകളെ ട്രെയിനില്‍ ഉപദ്രവിച്ചത് ബിജെപിയുടെ യൂത്ത് വിംഗ് ഗുണ്ടകളാണെന്നും എന്നാല്‍ കന്യാസ്ത്രീകളോട് രേഖകള്‍ ചോദിക്കാനും പോലീസ് സ്‌റ്റേഷനിലേക്കു വലിച്ചിഴയ്ക്കാനും അവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വെഞ്ഞാറമ്മൂട് സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ കേന്ദ്രആഭ്യന്തര മന്ത്രി അതു തെറ്റായിപ്പോയെന്നു പറയുന്നു. ഇവരാണ് ഇപ്പോള്‍ വോട്ട് ചോദിച്ച് നിങ്ങളുടെ മുന്നിലെത്തിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.