News
ഫിലിപ്പ് രാജകുമാരന്റെ വിയോഗം: ബ്രിട്ടീഷ് മെത്രാന്‍ സമിതി ഇന്ന് അനുസ്മരണ ബലിയര്‍പ്പിക്കും
പ്രവാചക ശബ്ദം 10-04-2021 - Saturday
ലണ്ടന്‍: ഇന്നലെ അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിൻബർഗ്) ഫിലിപ് രാജകുമാരനെ അനുസ്മരിച്ച് ബ്രിട്ടീഷ് കത്തോലിക്ക മെത്രാന്‍ സമിതി ഇന്ന് ബലിയര്‍പ്പിക്കും. ആത്മശാന്തിക്കായി വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കുമെന്നു ഇംഗ്ലണ്ട്- വെയിൽസ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസാണ് മാധ്യമങ്ങളെ അറിയിച്ചത്. ഊർജസ്വലത നിറഞ്ഞ ഫിലിപ്പ് രാജകുമാരന്റെ അസാന്നിധ്യം വലിയ നഷ്ടമാണെന്നും ദൃഢനിശ്ചയമുള്ള വിശ്വസ്തതയുടെയും കർത്തവ്യ നിർവഹണത്തിന്റെയും ഉത്തമ മാതൃകയാണ് ഫിലിപ്പ് രാജകുമാരനെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ കർദ്ദിനാൾ നിക്കോൾസ് പറഞ്ഞു.
ഇംഗ്ലണ്ടിലെ വിവിധ മെത്രാന്‍മാര്‍ രാജകുമാരന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ഫിലിപ്പ് രാജകുമാരന്റെ വിശ്വസ്തമായ പൊതുസേവനത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും രാജ്യത്തിനും രാജകുടുംബത്തിനും വിശ്വസ്തതയോടെ അദ്ദേഹം നൽകിയ പിന്തുണയ്ക്കും സാന്നിധ്യത്തിനും നന്ദി അറിയിക്കുന്നതായും ലിവർപൂൾ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോന്‍ പറഞ്ഞു.
രാജകുമാരന്റെ മരണത്തിൽ എല്ലാവരും ദുഃഖിതരാണെന്നും വ്യക്തിപരമായ നഷ്ടത്തിന്റെ ഈ സമയത്ത് ഫിലിപ്പ് രാജകുമാരന്റെ ആത്മശാന്തിക്കും അദ്ദേഹത്തിന്റെ പത്‌നിയായ രാജ്ഞിക്കും രാജകുടുംബത്തിനും വേണ്ടി തങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർക്ക് ഡേവിസ് പറഞ്ഞു. ഇന്നലെ രാവിലെ വിൻഡ്‌സർ കാസ്റ്റിലായിരുന്നു ഫിലിപ്പ് രാജകുമാരന്റെ അന്ത്യം. 2014 ൽ പ്രിന്‍സ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. അന്നു മാർപാപ്പ ഫിലിപ്പ് രാജകുമാരന് തന്റെ മൂന്ന് പദവികളുടെ മെഡല്‍ സമ്മാനിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക