News

ദൈവകരുണയുടെ തിരുനാളില്‍ ബലിയര്‍പ്പിക്കുവാന്‍ പാപ്പ സാന്തോ സ്പിരിത്തോ ദേവാലയത്തിലേക്ക്: പ്രവാചകശബ്ദത്തില്‍ തത്സമയം

പ്രവാചക ശബ്ദം 11-04-2021 - Sunday

ദൈവകാരുണ്യഞായർ തിരുനാള്‍ ഞായറായി ഇന്നു ആചരിക്കുന്ന മാർപാപ്പ റോമിലെ പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തിൽ (സാന്തോ സ്പിരിത്തോ ഇൻ സാസിയ) ബലിയര്‍പ്പിക്കും. തുടർച്ചയായി രണ്ടാം തവണയാണ് ഫ്രാൻസിസ് പാപ്പ 1994 മുതൽ ദൈവിക കാരുണ്യത്തിനു സമർപ്പിക്കപ്പെട്ടതും വത്തിക്കാന് സമീപത്തുള്ളതുമായ ഈ ദേവാലയത്തിൽ ദൈവികകാരുണ്യ ഞായർ ദിവ്യബലി അർപ്പിക്കുന്നത്. പ്രാദേശിക സമയം രാവിലെ 10.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് വിശുദ്ധ കുർബാന ആരംഭിക്കും. ഉച്ചയ്ക്ക് 01:55 മുതല്‍ പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ തത്സമയ സംപ്രേക്ഷണമുണ്ടാകും. കോവിഡ് രോഗപ്രതിരോധ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണം എണ്‍പതിന് താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്.

തടവുകാർ, ഈ ദേവാലയത്തിനടുത്ത് പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തിലെ ആരോഗ്യപ്രവർത്തകർ, അംഗവൈകല്യം സംഭവിച്ചവർ, സിറിയ, നൈജീരിയ ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ, കുടിയേറ്റക്കാർ എന്നിവര്‍ ബലിയില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൈവകരുണയുടെ ജൂബിലിവർഷത്തിൽ പ്രത്യേകം നിയോഗിച്ച കാരുണ്യത്തിൻറെ പ്രേഷിതരായ വൈദികരെ പ്രതിനിധാനം ചെയ്യുന്ന ഏതാനും ദൈവികരുണയുടെ പ്രേഷിത വൈദികർ സഹകാർമ്മികരാകും.

വിശുദ്ധ ഫൗസ്റ്റീനയുടെയും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ദേവാലയം കൂടിയാണ് സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയം. ദൈവീകകാരുണ്യത്തിൻറെ പ്രേഷിതയായ മരിയ ഫൗസ്തീന കോവാള്‍സ്കയെ 2000 ഏപ്രിൽ 30-ന് വിശുദ്ധയായി പ്രഖ്യാപിച്ച അതേദിവസം ത്തന്നെയാണ് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ ദൈവിക കാരുണ്യ ഞായർ ആചരണം സഭയിൽ ആരംഭം കുറിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »