News - 2025

അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

പ്രവാചക ശബ്ദം 17-04-2021 - Saturday

റോം: അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പൊ ഗ്രാന്തി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (16/04/2021) ആണ് മാര്‍പാപ്പായും ഫിലിപ്പൊ ഗ്രാന്തിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കുടിയേറ്റം, യുദ്ധങ്ങൾ, പട്ടിണി, പകർച്ചവ്യാധി തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയങ്ങളായതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയാർത്ഥികളുടെ കാര്യത്തിൽ രാഷ്ട്രീയമല്ല മാനവികതയാണ് വേണ്ടതെന്ന ഫ്രാൻസിസ് പാപ്പായുടെ ആശയം അദ്ദേഹം ആവർത്തിച്ചു.

അഭയാർത്ഥികളുടെയും പാവപ്പെട്ടവരുടെയും ദുർബ്ബലരുടെയും കാര്യത്തിൽ നിസ്സംഗത കാട്ടുന്ന ഒരു ലോകവുമായി സംഭാഷണത്തിലേർപ്പെടുക ദുഷ്ക്കരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകം നിസ്സംഗത കാണിക്കുകയും മറ്റു പല പ്രശ്നങ്ങളിലും മുഴുകുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മഹാമാരി ഈ അവസ്ഥയെ കൂടുതൽ തീവ്രമാക്കിയിരിക്കയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 1950 ഡിസംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ സ്ഥാപിതമായ അഭയാർത്ഥികൾക്കായുള്ള വിഭാഗമായ യുഎൻഎച്ച്സിആർ-ൻറെ (UNHCR) മേധാവിയായ ഫിലിപ്പൊ ഗ്രാന്തി ഇറ്റലി സ്വദേശിയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 643