News - 2024

ക്രൈസ്തവ ദേവാലയങ്ങളില്‍ അതിക്രമിച്ച് സൈനീക പരിശോധന: മ്യാന്‍മറില്‍ പട്ടാളത്തിന്റെ അതിക്രമം അതിരുകടക്കുന്നു

പ്രവാചക ശബ്ദം 16-04-2021 - Friday

യാങ്കോണ്‍: ഭാരതത്തിന്റെ അയല്‍രാജ്യമായ മ്യാന്‍മറില്‍ അട്ടിമറി നടത്തി അധികാരത്തിലേറിയ പട്ടാള ഭരണകൂടത്തിന്റെ അതിക്രമവും മതസ്വാതന്ത്ര്യ ലംഘനവും അതിരുകടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ക്രൈസ്തവ ദേവാലയങ്ങളിലും ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളിലും ബര്‍മീസ് പട്ടാളം അതിക്രമിച്ചു പരിശോധനകള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴും ഈ പരിശോധനകള്‍ അക്രമാസക്തമാകുന്നുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഏജന്‍സിയ ഫിദെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കച്ചിന്‍ സംസ്ഥാനത്തിലെ വിവിധ സഭകളുടെ കീഴിലുള്ള നിരവധി ദേവാലയങ്ങളിലാണ് നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വ്യാജ ആരോപണം നിരത്തി പട്ടാളം സമീപകാലത്ത് പരിശോധനകള്‍ നടത്തിയത്.

മോഹ്നിന്‍ പട്ടണത്തിലെ കത്തോലിക്ക, ബാപ്റ്റിസ്റ്റ്, ആംഗ്ലിക്കന്‍ ദേവാലയങ്ങളും പരിശോധനക്കിരയാക്കിയവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് പുറമേ, ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളിലും, ആശ്രമങ്ങളിലും സൈനീക പരിശോധനകള്‍ നടക്കുന്നുണ്ട്. ദേവാലയത്തിന്റെ വേലി ചാടിക്കടന്ന് അകത്ത് പ്രവേശിച്ച പട്ടാളക്കാര്‍ മുഴുവന്‍ സ്ഥലവും പരിശോധിച്ചുവെന്നു കച്ചിന്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷനിലെ (കെ.ബി.സി) റവ. ആങ് സെങ് വെളിപ്പെടുത്തി. അപ്രതീക്ഷിതമായ പരിശോധനയുടെ ഞെട്ടലില്‍ നിന്നും താന്‍ ഇതുവരെ മോചിതനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധക്കാരുടെ നേതാക്കളിലൊരാളെ ദേവാലയത്തില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും, സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ മതനേതാക്കള്‍ക്ക് പങ്കുണ്ടെന്നും ആരോപിച്ചാണ് സൈന്യം ദേവാലയത്തില്‍ അതിക്രമിച്ചു കയറിയത്.

ദേവാലയ പരിസരം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും നിയമപരമല്ലാത്ത യാതൊന്നും കണ്ടെത്തുവാന്‍ പട്ടാളക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന്‍ റവ. ആങ് സെങ് പറഞ്ഞു. ആരാധനാലയങ്ങളില്‍ സൈന്യം ഇപ്രകാരമാണ് പെരുമാറുന്നതെങ്കില്‍ വീടുകളില്‍ എങ്ങനെയായിരിക്കും പെരുമാറുക എന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തി. സൈനീക പരിശോധനകള്‍ അത്യന്തം നിന്ദ്യവും മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനവുമാണെന്നു പരക്കെ ആക്ഷേപമുണ്ട്. മതപരമായ സ്ഥലങ്ങള്‍ പവിത്രമാണെന്നും കയ്യില്‍ ആയുധങ്ങളുമായി പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് ശരിയല്ലെന്നും, സൈന്യത്തിന്റെ ഈ കൊള്ളരുതായ്മകള്‍ ബര്‍മീസ് ജനതക്കിടയില്‍ അസ്വസ്ഥതയും വിദ്വേഷവും ഉളവാക്കുന്നുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »