News - 2025

നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുന്ന രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ അഞ്ചാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (ഏപ്രില്‍ 24)

പ്രവാചക ശബ്ദം 23-04-2021 - Friday

റോം: നൂറുകണക്കിന് വിശ്വാസികള്‍ തത്സമയം പങ്കെടുത്തുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ അഞ്ചാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (ഏപ്രില്‍ 24) ശനിയാഴ്ച നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' ആരംഭിച്ച പഠനപരമ്പര നയിക്കുന്നത്. ക്ലാസിന്റെ അഞ്ചാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിന്നത്. വിശുദ്ധവാരത്തില്‍ ഒരു ക്ലാസ് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് പതിവില്‍ നിന്ന്‍ വിപരീതമായി നാളെ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ക്ലാസില്‍ രണ്ടാം വത്തിക്കാന്‍ കൗൺസിലിനെതിരെയും മാര്‍പാപ്പയ്ക്കെതിരെയും ചില കള്‍ട്ട് ഗ്രൂപ്പുകള്‍ നടത്തുന്ന അബദ്ധ പ്രചരണങ്ങളെ തുറന്നുക്കാട്ടിക്കൊണ്ടുള്ള ഫാ. അരുൺ കലമറ്റത്തിലിന്റെ സന്ദേശം നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിന്നു. സ്വകാര്യ വെളിപാടുകളെ കേന്ദ്രമാക്കി അപകടകരമായ വിധത്തില്‍ പ്രചരണം നടത്തുന്ന കള്‍ട്ട് ഗ്രൂപ്പുകളില്‍ നിന്ന് വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് തിരുസഭ പ്രബോധനങ്ങള്‍ അടിസ്ഥാനമാക്കി അദ്ദേഹം ഓര്‍മ്മിപ്പിച്ചിരിന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും ഭാഗഭാക്കാകുന്ന ഒരു മണിക്കൂര്‍ സെഷനില്‍ സംശയനിവാരണത്തിനും അവസരമുണ്ട്. പഠനപരമ്പരയുടെ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പ് സജീവമായി പ്രാര്‍ത്ഥന തുടരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും.

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »