India - 2024

സാമൂഹിക സുസ്ഥിതിയ്ക്ക് കുടുംബ ഭദ്രത അനിവാര്യം: മാർ ജോസഫ് പെരുന്തോട്ടം

പ്രവാചക ശബ്ദം 20-05-2021 - Thursday

ചങ്ങനാശ്ശേരി: ഉത്കൃഷ്ടമായ സമൂഹസൃഷ്ടിയ്ക്ക് ഉത്തമ കുടുംബങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും കുടുംബഭദ്രത ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. അതിരൂപതാ കേന്ദ്രത്തിൽ വച്ചു നടന്ന 134 മത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ഓൺലൈനിൽ ക്രമീകരിച്ച അതിരൂപത ദിനാചരണം കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് എന്നിവർ പ്രസംഗിച്ചു. കേരള ഐ.ടി പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺ എം തോമസ് മുഖ്യപ്രഭാഷണം നടത്തി.

പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് വഴീപറമ്പിൽ പതാക ഉയർത്തി. കോവിഡ് കാലത്ത് മരണമടഞ്ഞ അല്മായ വിശ്വാസികളെയും, വൈദികരെയും, സന്യസ്തരേയും അനുസ്മരിച്ച് ചാൻസലർ റവ. ഡോ.ഐസക് ആലഞ്ചേരി അനുസ്മരണ പ്രാർത്ഥന നടത്തി. അതിരൂപതയുടെ കഴിഞ്ഞ വർഷത്തെ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് വികാരി ജനറാൾ റവ. ഫാ. ജോസഫ് വാണിയപുരയ്ക്കൽ അവതരിപ്പിച്ചു.അതിരൂപതാ ദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡുകൾക്ക് റവ ഡോ.സെബാസ്റ്റ്യൻ കുന്നത്ത്, സി. സി. കുഞ്ഞുകൊച്ച് എന്നിവർ അർഹരായി അതിരൂപത നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പാക്കേജും,അതിരൂപതയിലെ പുതിയ സ്വതന്ത്ര ഇടവകകളായി കൈനകരി കുട്ടമംഗലം സെൻറ് ജോസഫ് ദേവാലയത്തെയും, കൈനകരി അറുനൂറ്റിമ്പാടം തിരുഹൃദയ ദേവാലയത്തെയും കാവാലം സെൻറ് ജോസഫ് ദേവാലയത്തെയും മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചതിന് അതിരൂപത പ്രത്യേകം ആദരിക്കുന്ന വ്യക്തികളുടെ പേരുകളും മികച്ച പാരിഷ് ഡയറക്ടറികൾക്കുള്ള സമ്മാനങ്ങളും സഹായമെത്രാൻ മാർ തോമസ് തറയിൽ പ്രഖ്യാപിച്ചു. പരിപാടികൾക്ക് പ്രോക്യൂറേറ്റർ റവ.ഫാ. ചെറിയാൻ കരികൊമ്പിൽ, കോർഡിനേറ്റർസ് റവ.ഫാ. ജെന്നി കായംകുളത്തുശ്ശേരി, റവ.ഫാ ജോസഫ് വേളങ്ങട്ടുശ്ശേരി, പി. ആർ. ഓ. അഡ്വ. ജോജി ചിറയിൽ, റവ.ഫാ. ക്രിസ്റ്റോ നേര്യംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

134 മത് ചങ്ങനാശ്ശേരി ദിനത്തോടനുബന്ധിച്ചുള്ള എക്സലൻസ് അവാർഡുകൾ റവ. ഡോ. സെബാസ്റ്റ്യൻ കുന്നത്ത്, സി.സി.കുഞ്ഞുകൊച്ച് എന്നിവരെ തിരഞ്ഞെടുത്തതായി മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു. കോട്ടയം തെള്ളകം പുഷ്പഗിരി ഇടവകയിൽ കുന്നത്ത് കുടുംബാംഗമാണ് റവ.ഡോ.. സെബാസ്റ്റ്യൻ കുന്നത്ത് .പള്ളോട്ടിൻ സന്യാസസമൂഹാംഗമായ ഇദ്ദേഹം ജർമനിയിലെ ട്രിബർഗ് രൂപതയിലും അമേരിക്കയിലെ ന്യൂജേഴ്സി അതിരൂപതയിലും ശുശ്രൂഷ ചെയ്തു. തന്റെ സേവന മേഖലയിൽ നിന്നും ലഭിച്ച സമ്പാദ്യം മുഴുവൻ നാനാജാതി വിഭാഗത്തിൽപ്പെട്ട നിർധനരും നിരാലംബരുമായ ആളുകളുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമായി ഇദ്ദേഹം ഉപയോഗിച്ചു. ഭവന നിർമ്മാണം, ചികിത്സ ,വിദ്യാഭ്യാസം സ്വയംതൊഴിൽ , വൈദിക സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്.

മാതൃ രൂപതയായ ചങ്ങനാശ്ശേരി അതിരൂപതയിൽ സെബാസ്റ്റ്യൻ കുന്നത്ത് ജൂബിലി ട്രസ്റ്റ്,സെബാസ്റ്റ്യൻ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംവിധാനങ്ങളും സജീവമായി പ്രവർത്തിക്കുന്നു. സാമൂഹിക ജീവകാരുണ്യ മേഖലകളിലെ നിരവധിസംഭാവനകൾ പരിഗണിച്ചാണ് അതിരൂപത എക്സലൻസ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കുന്നത്.

പുതുപ്പള്ളി ഇരവിനെല്ലൂർ സ്വർഗ്ഗാരോപിത മാതാ ഇടവകയിൽ ചീരാമുളം വീട്ടിൽ സി.സി കുഞ്ഞുകൊച്ച് പിന്നോക്ക വിഭാഗ ക്രിസ്ത്യൻ ഫെഡറേഷൻ സംഘടനയിലൂടെ സാമൂഹിക സാമുദായിക പ്രവർത്തനങ്ങളിലേക്ക് കടന്നുവന്നു. ദളിത് ക്രിസ്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഇദ്ദേഹം ഡി.സി.എം.എസ് അതിരൂപതാ സെക്രട്ടറി, പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി, പ്രസിഡൻറ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട് . ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ അവാർഡ് ജേതാവാണ് അദ്ദേഹം. ദളിത് വിഭാഗത്തിന്റെ സമഗ്ര വളർച്ചക്കുള്ള ദീർഘകാല പരിശ്രമങ്ങളും, ഇതര സഭ, സാമൂഹിക പ്രവർത്തങ്ങളുമാണ് എക്സലൻസ് അവാർഡിന് ഇദ്ദേഹത്തെ അർഹനാക്കിയത്.

അതിരൂപത ദിനത്തിൽ പ്രത്യേക പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട കെ. കെ ജോസഫ് കോയിപ്പള്ളി(സൈനിക സേവനം), കെ. ഇ ജോസഫ് കുന്നേൽ (സൈനിക സേവനം), മാത്തുക്കുട്ടി സേവ്യർ അഞ്ചൽ (ദേശിയ ചലച്ചിത്ര നവാഗത സംവിധായക പുരസ്‌കാരം), എം. ജെ. ജോസഫ് മാമ്പറമ്പിൽ (ക്രൈസ്തവ കാവ്യാരചന), ഷിജി ജോൺസൻ തകടിപ്പുറം (കെ. സി.ബി.സി മീഡിയ അവാർഡ് ), ജിനു ജോർജ് കൈതവന (എണ്ണച്ഛയാ ചിത്രകാരൻ ), ഹൃദ്യാ ജോസഫ് പഴവങ്ങാടി (ഉജ്ജ്വല ബാല്യ പുരസ്‌കാരം), ബ്ലെസി ബിനു മുഹമ്മ (ദേശിയ യുവജനോത്സവ ജേതാവ്) എന്നിവരെ ആദരിച്ചു.

More Archives >>

Page 1 of 391