News - 2025

ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോ ഡല്‍ഹിയിലെത്തി

പ്രവാചക ശബ്ദം 28-05-2021 - Friday

ന്യൂഡൽഹി: ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിതനായ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലി ന്യൂഡൽഹിയിൽ എത്തി. കോവിഡ് പ്രോട്ടോക്കോൾ കാരണം വളരെ കുറച്ച് പ്രതിനിധികൾ മാത്രമാണ് അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തില്‍ എത്തിയത്. ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൊട്ടോയും ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങരയും വത്തിക്കാൻ എംബസി ഉദ്യോഗസ്ഥരും അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ വരവിൽ രാജ്യത്തെ കത്തോലിക്കാസഭയും സിബിസിഐയും സന്തുഷ്ടരാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ പറഞ്ഞു.

ഇസ്രായേലിന്റേയും, സൈപ്രസിന്റേയും അപ്പസ്തോലിക ന്യൂണ്‍ഷോയായും, ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും സേവനം ചെയ്തുവരികയായിരുന്നു ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ. ഇതിനിടെയാണ് ഭാരതത്തിന്റെ ഉത്തരവാദിത്വം പാപ്പ അദ്ദേഹത്തെ ഭരമേല്‍പ്പിച്ചത്. 1978 ജൂണ്‍ 17ന് ബെര്‍ഗാമോ രൂപതയില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും, കാനോന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. മാതൃഭാഷയായ ഇറ്റാലിയന് പുറമേ, ഇംഗ്ലീഷും ഫ്രഞ്ചും ഇദ്ദേഹത്തിനു പ്രാവീണ്യമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ അദ്ദേഹം ക്വാറന്‍റൈനില്‍ പ്രവേശിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »