Faith And Reason - 2025
കൊളംബിയയെ ഈശോയുടെ തിരുഹൃദയത്തിനായി വീണ്ടും സമര്‍പ്പിച്ചു
പ്രവാചകശബ്ദം 13-06-2021 - Sunday
ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയെ ഈശോയുടെ തിരുഹൃദയത്തിന് പുനര്‍സമര്‍പ്പിച്ചുക്കൊണ്ട് കൊളംബിയയിലെ കത്തോലിക്കാ സഭ. ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 11ന് ബൊഗോട്ടായിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ കൊളംബിയന്‍ മെത്രാന്‍ സമിതി (സി.ഇ.സി) അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു പുനര്‍സമര്‍പ്പണ തിരുകര്‍മ്മങ്ങള്‍ നടന്നത്. കൊളംബിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റും വില്ലാവിസെന്‍സിയോ മെത്രാപ്പോലീത്തയുമായ ഓസ്കാര്‍ ഉര്‍ബിനാ മെത്രാന്‍ വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊളംബിയയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നായ ‘തൗസന്‍ഡ് ഡെയ്സ് വാര്‍’ എന്നറിയപ്പെടുന്ന നീണ്ട യുദ്ധത്തിന്റെ അന്ത്യത്തിനായിട്ടാണ് ആദ്യമായി (1902) രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചിട്ടുള്ളത്.
ഈ വിശേഷപ്പെട്ട ദിവസത്തില്‍ കൂട്ടായ്മയിലൂടെയും, അപേക്ഷയിലൂടെയും, ദൈവത്തോടുള്ള നന്ദി പ്രകാശനത്തിലൂടെയും കൊളംബിയന്‍ സഭ വീണ്ടെടുപ്പിന്റെ ത്യാഗത്തിലൂടെ നമുക്ക് രക്ഷ നേടിത്തന്ന ഈശോയുടെ കരുണാര്‍ദ്രമായ സ്നേഹത്തിലേക്ക് പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയാണ്. “നൂറ്റാണ്ടു പിന്നിട്ട പാരമ്പര്യത്തെ ആശ്ലേഷിച്ചുകൊണ്ട് ദൈവം ആഗ്രഹിക്കുന്നപോലെ കൊളംബിയന്‍ ജനതക്ക് സൗഹാര്‍ദ്ദത്തിലും, സാഹോദര്യത്തിലും ജീവിക്കാമെന്ന സഭയുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രകടനമെന്ന നിലയില്‍ ഈശോയുടെ തിരുഹൃദയത്തിനായുള്ള രാഷ്ട്രത്തിന്റെ സമര്‍പ്പണം കൊളംബിയന്‍ സഭ പുതുക്കുന്നു” എന്ന്‍ പറഞ്ഞുകൊണ്ടായിരുന്നു പുനര്‍സമര്‍പ്പണം.
1902 ജൂണ്‍ 22ന് മെത്രാപ്പോലീത്ത ബെര്‍ണാര്‍ഡോ ഹിരേരെ റെസ്ട്രെപ്പോയുടെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു കൊളംബിയയെ ആദ്യമായി ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചതെന്നും, സമര്‍പ്പണത്തോടനുബന്ധിച്ച് തന്നെ ‘നാഷ്ണല്‍ വൌ’ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചുവെന്നും ബിഷപ്പ് ഉര്‍ബിന തന്റെ പ്രസംഗത്തില്‍ സ്മരിച്ചു. മാനവരാശിയോടുള്ള ഈശോയുടെ പരിമിതിയില്ലാത്ത സ്നേഹം സൂചിപ്പിക്കുന്നത് ‘അനുരഞ്ജനത്തിന്റെ പാത’യാണെന്നും ശാരീരിക അക്രമങ്ങളും ദാരിദ്യവും വിശപ്പും കഷ്ടപ്പാടും അനുഭവിക്കുന്ന നിരവധി കൊളംബിയക്കാരുടെ സഹനങ്ങളില്‍ നിന്നും നമുക്കിത് മനസ്സിലാക്കാമെന്നും മെത്രാന്‍ പറഞ്ഞു. പ്രതീക്ഷയുടെ അടയാളമായ ഈ പുനര്‍സമര്‍പ്പണം കൊളംബിയക്കാരെ സമാധാനത്തിന്റെ വക്താക്കളാക്കട്ടെ എന്നാശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. രാജ്യത്തെ 71%-ല്‍ അധികവും കത്തോലിക്ക വിശ്വാസികളാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക