News

ഷെക്കെയ്ന ചാനൽ ലഭ്യമാക്കാതെ ഡി‌ടി‌എച്ച് കമ്പനികളുടെ നിസംഗത തുടരുന്നു: വ്യാപക പ്രതിഷേധവുമായി ക്രൈസ്തവര്‍

പ്രവാചകശബ്ദം 17-06-2021 - Thursday

കൊച്ചി: ചുരുങ്ങിയ കാലയളവില്‍ ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ച ക്രൈസ്തവ മാധ്യമമായ ഷെക്കെയ്ന ടെലിവിഷനോടുള്ള ഡി‌ടി‌എച്ച് കമ്പനികളുടെ നിസംഗത തുടരുന്നു. ക്രൈസ്തവര്‍ നിരന്തരമായ ആവശ്യമുന്നയിച്ചിട്ടും ടാറ്റ സ്കൈ, എയര്‍ടെല്‍, സണ്‍ ഡയറക്ട് ടി‌വി, വീഡിയോകോണ്‍ ഡി‌ടി‌എച്ച് തുടങ്ങിയ മുന്‍നിര ഡി‌ടി‌എച്ച് കമ്പനികളെല്ലാം ചാനല്‍ ലഭ്യമാക്കാതെ നിസംഗത തുടരുകയാണ്.

ഫ്രീ ടു എയർ സാറ്റ്‌ലൈറ്റ് ന്യൂസ്‌ ചാനലാണെന്നതും സാമ്പത്തിക ബാധ്യത യാതൊന്നുമില്ലായെന്ന വസ്തുത നിലനില്‍ക്കെയുമാണ് കമ്പനികള്‍ മലയാളി ക്രൈസ്തവരുടെ ഏക ദൃശ്യവാര്‍ത്ത മാധ്യമമായ ഷെക്കെയ്ന ടെലകാസ്റ്റ് ചെയ്യാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.

ക്രൈസ്തവരും പൊതുസമൂഹവും നേരിടുന്ന വെല്ലുവിളികള്‍ തുറന്നുക്കാട്ടിക്കൊണ്ടും ലവ് ജിഹാദ് പോലെയുള്ള വിഷയങ്ങള്‍ സസൂക്ഷ്മം പ്രേക്ഷകരിലേക്ക് എത്തിച്ചുക്കൊണ്ടും മലയാളികളായ ക്രൈസ്തവ സമൂഹത്തിന് ഇടയില്‍ ശക്തമായ സാന്നിദ്ധ്യമുറപ്പിച്ചിരിക്കുന്ന ഷെക്കെയ്ന ചാനല്‍ ലഭ്യമാക്കാത്ത ഡി‌ടി‌എച്ച് ദാതാക്കളുടെ കടുംപിടുത്തത്തിനെതിരെ പ്രേക്ഷകര്‍ സംഘടിച്ചാല്‍ ചാനല്‍ ഉടന്‍ തന്നെ ലഭ്യമാക്കുവാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി തീരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഷെക്കെയ്‌ന ചാനല്‍ ഇനിയും ലഭ്യമാക്കുന്നില്ലെങ്കില്‍ നിലവിൽ ചാനൽ ലഭ്യമായ മറ്റുള്ള നെറ്റ്വര്‍ക്കിലേക്ക് മാറുമെന്ന നിലപാട് ഉയര്‍ത്തി പ്രതികരിക്കുന്നവര്‍ നിരവധിയാണ്. തങ്ങള്‍ക്ക് സൌജന്യമായി ലഭിക്കേണ്ട ചാനല്‍ പിടിച്ചുവയ്ക്കുന്ന ഡി‌ടി‌എച്ച് ഭീമന്‍മാരുടെ കടുംപിടുത്തത്തിനെതിരെ ക്രൈസ്തവ സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്ന ആഹ്വാനവുമായി നിരവധി പേര്‍ നവമാധ്യമങ്ങളില്‍ രംഗത്തെത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

--- സത്യത്തിന്റെ സ്വരം നമ്മുടെ സ്വീകരണമുറിയില്‍ മുഴങ്ങാന്‍ ഡി‌ടി‌എച്ച് കമ്പനികളില്‍ നമ്മുക്കും ഷെക്കെയ്നയ്ക്കു വേണ്ടി സ്വരമുയര്‍ത്താം-

(നിങ്ങള്‍ ഉപയോഗിക്കുന്ന ഡി‌ടി‌എച്ച് കമ്പനി ഏതാണോ അവരുടെ ഇ- മെയില്‍ ഐ‌ഡി, ടോള്‍ ഫ്രീ നമ്പര്‍ താഴെ കാണുന്ന ലിസ്റ്റില്‍ നിന്ന്‍ തെരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ സബ്സ്ക്രൈബര്‍ ഐ‌ഡി ഉദ്ധരിച്ച് ഫോണ്‍ വിളിച്ചോ മെയില്‍ മുഖാന്തിരമോ ഷെക്കെയ്ന ചാനല്‍ ആവശ്യപ്പെടുക)

TATA SKY ‍

Customer Care Number : 18002086633, 0484 6000177

Email : contact@tatasky.com nodalofficer@tatasky.com

SUNDIRECT ‍

Customer Care Number : 18001037575, 0484439959

Email ID : customercare@sundirect.in, nodalker@sundirect.in

AIRTEL ‍

Customer Care Number : 18001036065, 04844448080, 04844100064

Email ID : digitaltv@airtel.com dthnodal.kl@airtel.com

VIDEOCOND2H ‍

Customer Care Number : 1800212212, 9115691156, 04844031184

Email ID : customercare@d2h.com

nodalofficer.kl@dishd2h.com dishtvcorporate@dishtv.in

DISHTV ‍

Customer Care Number : 18001203474, 9501795017

Email ID : customercare@d2h.com

nodalofficer.kl@dishd2h.com dishtvcorporate@dishtv.in

More Archives >>

Page 1 of 664