News - 2025
വ്യക്തിഗത കാഴ്ചപ്പാടുകള്‍ മാറ്റിവെച്ച് ഒരുമിക്കുവാന്‍ ജര്‍മ്മന്‍ സഭയോട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ആഹ്വാനം
പ്രവാചകശബ്ദം 03-07-2021 - Saturday
ബെര്‍ലിന്‍: വ്യക്തിഗത കാഴ്ചപ്പാടുകള്‍ മാറ്റിവെച്ച് ഒരുമിക്കുവാന്‍ ജര്‍മ്മന്‍ കത്തോലിക്ക സഭയോട് ആഹ്വാനം ചെയ്ത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. വത്തിക്കാനും ജര്‍മ്മനിയും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ കര്‍ദ്ദിനാള്‍ പരോളിന്‍ ജൂണ്‍ 29ന് വിശുദ്ധ ബലി മധ്യേ ജര്‍മ്മന്‍ മെത്രാന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. തിരുസഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായി ചില ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗ പങ്കാളികളെ ആശീര്‍വ്വദിച്ചത് അടുത്തിടെ വലിയ വിവാദത്തിന് ഇടയാക്കിയിരിന്നു. ഈ സാഹചര്യത്തിന്റെയും കൂടി പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്റെ ആഹ്വാനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.
ജര്‍മ്മന്‍ സഭയുടെ സിനഡല്‍ പാതയെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ 2019-ലെ കത്തിനെക്കുറിച്ചും കര്‍ദ്ദിനാള്‍ സംസാരിച്ചുവെന്നു ജര്‍മ്മന്‍ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ‘കെ.എന്‍.എ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൗരോഹിത്യ ജീവിതം, അധികാരം, അധികാരങ്ങളുടെ വിഭജനം, സഭയിലെ സ്ത്രീകളുടെ പങ്ക്, ലൈംഗിക ധാര്‍മ്മികത തുടങ്ങിയ വിവാദ വിഷയങ്ങളേക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു കര്‍ദ്ദിനാളിന്റെ പരാമര്‍ശം. രാഷ്ട്രീയത്തില്‍ കാണുന്ന തരത്തിലുള്ള പൊതുനിലപാടുകളില്‍ മാത്രം ആശ്രയിക്കുന്ന പതിവ് ഉപേക്ഷിച്ച് കര്‍ത്താവില്‍ വേരൂന്നിയ ഒരു പൊതു ഐക്യത്തിലേക്ക് മടങ്ങി വരുവാന്‍ കര്‍ദ്ദിനാള്‍ ജര്‍മ്മന്‍ മെത്രാന്‍മാരോടു അഭ്യര്‍ത്ഥിച്ചു. എത്ര പ്രാധാന്യമുള്ള കാര്യമായാലും, ഒരു പ്രത്യേക കാര്യത്തിലേക്ക് മാത്രം കൂട്ടായ്മയെ ചുരുക്കുന്നതും നല്ലതല്ലെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കല്‍, പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍ എന്നിവരുമായി കര്‍ദ്ദിനാള്‍ പരോളിന്‍ കൂടിക്കാഴ്ച നടത്തി. ലിംബര്‍ഗ് മെത്രാന്‍ ജോര്‍ഗ് ബാറ്റ്സിംഗ് ഇക്കഴിഞ്ഞ ജൂണ്‍ 24ന് വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി ഒരു കൂടിക്കാഴ്ച നടത്തിയിരിന്നു. ജര്‍മ്മനിയിലെ കത്തോലിക്കാ സഭ സിനഡല്‍ പാതയില്‍ തുടരണമെന്ന്‍ പാപ്പ അഭ്യര്‍ത്ഥിച്ചതായും ജര്‍മ്മന്‍ സഭ നവീകരണത്തിന്റെ പേരില്‍ പുതിയ പ്രത്യേക പാതകളൊന്നും സ്വീകരിക്കില്ലെന്ന് പാപ്പക്ക് താന്‍ ഉറപ്പുനല്‍കിയതായും കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറയുകയുണ്ടായി. വത്തിക്കാനെ മറികടന്ന് സ്വവർഗ്ഗ ബന്ധത്തിൽ കഴിയുന്നവര്‍ക്ക് ചില ജര്‍മ്മന്‍ വൈദികര്‍ ആശീര്‍വാദം നല്കിയ പശ്ചാത്തലത്തില്‍ വത്തിക്കാനുമായി ഐക്യത്തില്‍ പോകണമെന്ന അഭ്യര്‍ത്ഥനയുമായി മരിയ 1.0 അടക്കമുള്ള ചില കത്തോലിക്ക സംഘടനകള്‍ നേരത്തെ രംഗത്തു വന്നിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക