India - 2025
മാര്‍പാപ്പയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി
പ്രവാചകശബ്ദം 06-07-2021 - Tuesday
കൊച്ചി: മാര്‍പാപ്പ പൂര്‍ണസൗഖ്യം പ്രാപിച്ച് അനുദിന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ആരോഗ്യവാനായി കഴിവതും വേഗം തിരിച്ചെത്തുന്നതിന് ഏവരും പ്രാര്‍ത്ഥിക്കണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു. പാപ്പായുടെ ഉദര ശസ്ത്രക്രിയ വിജയകരമായി നടന്നതില്‍ ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് പാപ്പയെ കൂടല്‍ സംബന്ധമായ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമാണെന്നും പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാന്‍ നേരത്തെ പ്രസ്താവിച്ചിരിന്നു.