News - 2025
ഫാ. സ്റ്റാൻ സ്വാമി ‘കൊല്ലപ്പെടുക’യായിരിന്നു: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന
പ്രവാചകശബ്ദം 12-07-2021 - Monday
മുംബൈ: ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ ഫാ. സ്റ്റാൻ സ്വാമി മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്തെത്തി. ഫാ. സ്റ്റാൻ സ്വാമി ‘കൊല്ലപ്പെടുക’യായിരുന്നെന്ന് പാർട്ടി മുഖപത്രം ‘സാമ്ന’ ആരോപിച്ചു. 84 വയസ്സുള്ള ഒരാൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നു എന്നാണ് ആരോപണം. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും അവശതകളുമുള്ള അദ്ദേഹത്തെ ഭയക്കാൻ മാത്രം നമ്മുടെ രാജ്യത്തിന്റെ അടിത്തറ ദുർബലമാണോ? സർക്കാരിനെ വിമർശിച്ചു എന്നതിന്റെ അർഥം രാജ്യത്തിനെതിരെ പ്രവർത്തിച്ചു എന്നല്ല. നരേന്ദ്ര മോദി സർക്കാരിനെ അട്ടിമറിക്കാൻ 84 കാരനായ ഒരാൾക്ക് കഴിയുമെന്നാണെങ്കില്‍ രാജ്യത്തിന്റെ അടിത്തറ അത്രത്തോളം ദുർബലമാണോയെന്നും ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് ‘സാമ്ന’യില്‍ ചോദ്യമുയര്‍ത്തി. ഹിറ്റ്ലറുടെയും മുസോളിനിയുടെയും മാനസിക നിലവാരത്തിലേക്ക് കേന്ദ്രം താഴ്ന്നെന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഹിറ്റ്ലറുടെയും മുസോളിനിയുടെയും മാനസിക നിലവാരത്തിലേക്ക് കേന്ദ്രം താഴ്ന്നെന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക