India - 2025

ഡല്‍ഹിയില്‍ ദേവാലയം തകര്‍ത്ത സംഭവം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദേവാലയ നേതൃത്വം മുഖ്യമന്ത്രിയെ കണ്ടു

പ്രവാചകശബ്ദം 13-07-2021 - Tuesday

ന്യൂഡല്‍ഹി: ഫരീദാബാദ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലിറ്റില്‍ ഫ്ലവര്‍ കത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു വിശ്വാസികള്‍ പരാതി അറിയിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനെ ദേവാലയ നേതൃത്വം സന്ദര്‍ശിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ലിറ്റില്‍ ഫ്ലവര്‍ പള്ളി വികാരി ഫാ. ജോസ് കന്നുകുഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരള ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ കണ്ടത്. ചട്ടങ്ങള്‍ മറികടന്ന് പൊളിച്ചു നീക്കിയ പള്ളി പൂര്‍ണമായും പുനര്‍നിര്‍മിച്ചു നല്‍കണം എന്നതാണ് വിശ്വാസികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും പരാതി നല്‍കും. ബുധനാഴ്ച കേജരിവാളിനെ കാണാനാണ് വിശ്വാസികളുടെ പ്രതിനിധികള്‍ ശ്രമിക്കുന്നത്.

തോമസ് ചാഴികാടന്‍ എംപി ബുധനാഴ്ച സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് സമാന സ്വഭാവമുള്ള കെട്ടിടങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അധികൃതര്‍ പള്ളി പൂര്‍ണമായും പൊളിച്ചു നീക്കിയതെന്നാണ് വിശ്വാസി സമൂഹം ആരോപിക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയില്‍ പള്ളിയുടെ നിര്‍മാണം സംബന്ധിച്ച കേസ് നിലനില്‍ക്കുമ്പോഴാണ് പൊളിക്കല്‍ നടപടിയുണ്ടായത്. മാത്രമല്ല, വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ തന്നെ മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമിതി അന്തിമ തീരുമാനം എടുക്കണം എന്ന ചട്ടവും അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണമുണ്ട്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് മണ്ണുമാന്തി യന്ത്രവുമായി എത്തിയ സര്‍ക്കാര്‍ അധികൃതര്‍ ദേവാലയം തകര്‍ത്തത്. അതേസമയം ദേവാലയം തകര്‍ത്തതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »