News - 2025

കോണ്‍വന്റില്‍ സംരക്ഷണം നല്‍കാനാവില്ല: ലൂസി കളപ്പുര കോണ്‍വെന്‍റ് ഒഴിയണമെന്ന് ഹൈക്കോടതി

പ്രവാചകശബ്ദം 14-07-2021 - Wednesday

കൊച്ചി: ലൂസി കളപ്പുരയ്ക്കു പോലീസ് സംരക്ഷണം കോണ്‍വന്റില്‍ നല്‍കാനാവില്ലായെന്നും മഠത്തില്‍ നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി. അഭിഭാഷകര്‍ പിന്മാറിയതിനെത്തുടര്‍ന്നു ലൂസി കളപ്പുര സ്വന്തം നിലയ്ക്കാണ് ഇന്നു കോടതിയില്‍ വാദം ഉന്നയിച്ചത്. മഠത്തില്‍നിന്നു മാറിയാല്‍ തനിക്കു താമസിക്കാന്‍ ഇടമില്ലെന്നും തന്റെ സന്യാസ ജീവിതത്തിനു അതു തടസമാകുമെന്നുമായിരുന്നു ലൂസി കളപ്പുരയുടെ വാദം. എന്നാല്‍, കോണ്‍വന്റില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നു നിര്‍ദേശിക്കാനാവില്ലെന്നും മഠത്തില്‍നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം കോണ്‍വെന്‍റ് ഒഴിയിലെന്ന് ലൂസി കളപ്പുര വ്യക്തമാക്കി.

സന്യാസിനീ സമൂഹത്തിന്റെ നിയമങ്ങള്‍ തുടര്‍ച്ചായായി ലംഘിച്ചതിനാല്‍ ലൂസി കളപ്പുരയെ എഫ്‌സിസി സമൂഹത്തില്‍നിന്നു പുറത്താക്കിയതാണെന്നും അവരുടെ അപ്പീല്‍ തള്ളിയതാണെന്നും സന്യാസസമൂഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ മഠത്തില്‍ തുടര്‍ന്നു താമസിക്കുന്നതും എഫ്‌സിസി സമൂഹത്തിന്റെ ഔദ്യോഗിക വേഷം ധരിക്കുന്നതും ശരിയല്ല. മാത്രമല്ല, മഠത്തില്‍നിന്നു പുറത്തുവന്നാല്‍ താമസിക്കാന്‍ സ്ഥലമില്ലെന്നു പറയുന്നതും ശരിയല്ല. കാരണം, സന്യാസിനീ സഭയുടെ നിയമം അനുസരിച്ചു ഒരു മഠത്തില്‍നിന്നു യാത്ര ചെയ്താല്‍ മറ്റൊരു മഠത്തില്‍ വേണം താമസിക്കാന്‍. എന്നാല്‍, കേസ് നടത്തിപ്പിനായി ലൂസി കളപ്പുര പലവട്ടം മഠത്തില്‍നിന്നു പുറത്തുപോയി താമസിച്ചിട്ടുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അന്തിമ വിധി പറയാൻ കേസ് മാറ്റിവച്ചു. ഹര്‍ജിയില്‍ നേരത്തേ ലൂസി കളപ്പുരയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞിരിന്നു.

ലൂസി കളപ്പുര നേരത്തെ വത്തിക്കാന് സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാനിലെ പരമോന്നത കോടതിയായ അപ്പസ്‌തോലിക്ക സിഞ്ഞത്തൂര തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വത്തിക്കാ​ൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കോണ്‍വെന്‍റില്‍ തുടരാൻ ലൂസിക്ക്​ അവകാശമില്ലെന്നു ജസ്റ്റിസ്​ രാജ വിജയരാഘവൻ​ അടുത്തിടെ വിലയിരുത്തിയിരിന്നു. തുടര്‍ച്ചയായുള്ള അനുസരണ ദാരിദ്ര്യ വ്രതലംഘനം, ആവൃതി നിയമലംഘനം തുടങ്ങിയുള്ള സന്യാസസഭാനിയമങ്ങളുടെ ലംഘനങ്ങളും കാരണം ഏറെനാളായി നിയമനടപടി നേരിട്ടുവരികയായിരിന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ദാരിദ്രം, അനുസരണം എന്നീ സന്യാസ വ്രതങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നു ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കിക്കൊണ്ട് മഠം അധികൃതര്‍ ഉത്തരവിറക്കിയത്. ഇത് വത്തിക്കാന്‍ ശരിവെച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »