Arts - 2024

സൂര്യാസ്തമയ ചിത്രത്തിൽ ക്രിസ്തുവിന്റെ രൂപം?: മെക്സിക്കന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം വൈറല്‍

പ്രവാചകശബ്ദം 14-07-2021 - Wednesday

മെക്സിക്കോ സിറ്റി: മെക്സിക്കന്‍ ഫോട്ടോഗ്രാഫറായ എറിക് പെർച്ച് പകർത്തിയ സൂര്യാസ്തമയ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. എറികിന്റെ സൂര്യാസ്തമയ ചിത്രത്തിലെ മേഘങ്ങൾ ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമർ രൂപത്തിന് സമാനമായ രീതിയില്‍ നിലനില്‍ക്കുന്നതാണ് ആളുകളിൽ ആകാംക്ഷ ഉളവാക്കിയിരിക്കുന്നത്. "ഞാൻ സൂര്യാസ്തമയത്തിന്റ ഒരു ആരാധകനാണ്. എപ്പോഴെല്ലാം നല്ലൊരു ചിത്രം എടുക്കാൻ അവസരം ലഭിക്കുന്നുവോ, അപ്പോഴെല്ലാം അങ്ങനെ ശ്രമിക്കാറുണ്ട്. അതിനാൽ ഞാൻ ഈ സൗന്ദര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇതൊരു അടയാളമാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഈ ചിത്രം ചിത്രത്തിനുവേണ്ടി തന്നെ സ്വയം സംസാരിക്കുന്നു" ചിത്രത്തോടൊപ്പം എറിക് പെർച്ച് ഫേസ്ബുക്കിൽ കുറിച്ചു.

എൽ സുരറ്റേ നോട്ടീഷിയാസ് എന്ന ഫേസ്ബുക്ക് പേജാണ് ചിത്രം ആദ്യമായി പങ്കുവെച്ചത്. "ക്രിസ്തുവിന്റെ രൂപം ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി ആളുകൾ പറയുന്നു" എന്ന കുറിപ്പോടു കൂടിയാണ് അവർ ചിത്രം പങ്കുവച്ചിരിക്കുന്നത്. 100 കിലോമീറ്റർ അകലെയുള്ള യക്സ്കബ, ടെമസോൺ എന്നീ സ്ഥലങ്ങളിലെ ആളുകളും എറിക് ചിത്രം പകർത്തിയ സമയത്ത് തന്നെ ചിത്രമെടുത്തു എന്ന് പേജിൽ പറയുന്നു. ടെമസോണിൽ നിന്നും എടുത്ത ചിത്രവും അവർ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളെപ്പറ്റി വിശകലനം നടത്തുന്ന ഒരു വിദഗ്ധൻ വൈറലായ ചിത്രം ഫോട്ടോഷോപ്പ് അല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എറിക് പെർച്ച് പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. എന്തായാലും എറികിന്റെ ചിത്രം നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »