India - 2024

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ക്രൈസ്തവ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് കെഎല്‍സിഎ

21-07-2021 - Wednesday

കൊച്ചി: കോടതി വിധി പ്രകാരം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാ ആനുപാതികമായി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നല്‍കാനുള്ള തീരുമാനം സീകാര്യമാണെന്നും അതു നടപ്പാക്കുമ്പോള്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് അത് ഉറപ്പാക്കണമെന്നും കെഎല്‍സിഎ. ഈ വിഭാഗത്തിനു ചില സ്കോളര്‍ഷിപ്പുകളില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന അവസരം ഇല്ലാതാകുന്ന സാഹചര്യം സര്‍ക്കാര്‍ പ്രത്യേകമായി കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ലത്തീന്‍ ക്രൈസ്തവരെയും പരിവര്‍ത്തിത ക്രൈസ്തവരെയും പ്രത്യേകം പരിഗണിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. അതിനു നിയമതടസങ്ങള്‍ ഉണ്ടെങ്കില്‍ അതു മറികടക്കാനുള്ള വഴികളും ആരായണം. ഇപ്പോള്‍ അധികമായി നല്‍കാന്‍ പോകുന്ന സ്കോളര്‍ഷിപ്പില്‍ െ്രെകസ്തവ ന്യൂനപക്ഷങ്ങളിലെ ഒബിസി വിഭാഗത്തിനു നിശ്ചിത ശതമാനം സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കണം. മെറിറ്റ് അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള പരിരക്ഷ ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ഉണ്ടാകണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ പറഞ്ഞു.


Related Articles »