News - 2025

ആർച്ച് ബിഷപ്പ് ഐസോ കിക്കുച്ചി ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പുതിയ ജനറല്‍ സെക്രട്ടറി

പ്രവാചകശബ്ദം 26-07-2021 - Monday

ടോക്കിയോ: ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി ടോക്കിയോയിലെ ആർച്ച് ബിഷപ്പ് ടാർസിസിയോ ഐസോ കിക്കുച്ചിയെ തെരഞ്ഞെടുത്തു. ബിഷപ്പ് സ്റ്റീഫൻ ലീ ബൻ-സാങ്ങിന്റെ രാജിയുടെ പശ്ചാത്തലത്തിലാണ് ആർച്ച് ബിഷപ്പ് ടാർസിസിയയുടെ നിയമനം. വത്തിക്കാന്റെ അംഗീകാരത്തോടെ സ്ഥാപിതമായ തെക്കുകിഴക്കന്‍ മധ്യേഷ്യന്‍ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മെത്രാന്‍ സമിതിയുടെ കൂട്ടായ്മയാണ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസ്. ഏഷ്യയിലെ സഭയുടെയും സമൂഹത്തിൻറെയും ക്ഷേമത്തിനായുള്ള ഐക്യദാര്‍ഢ്യവും സഹഉത്തരവാദിത്തവും അംഗങ്ങൾക്കിടയിൽ വളർത്തിയെടുക്കുക, സമൂഹത്തിന്റെ നന്മയ്ക്കു വിഘാതം സൃഷ്ട്ടിക്കുന്ന കാര്യങ്ങളെ പ്രതിരോധിക്കുക തുടങ്ങീ വിവിധങ്ങളായ ലക്ഷ്യത്തോടെയാണ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രവര്‍ത്തിക്കുന്നത്.

1958 നവംബർ 1ന് ജനിച്ച ടാർസിസിയോ ഐസോ, ദിവ്യവചന മിഷ്ണറി സഭയിലെ അംഗമായി 1986 മാർച്ച് 15നു പൗരോഹിത്യം സ്വീകരിച്ചു. പശ്ചിമാഫ്രിക്കയിലെ ഘാനയിൽ ഒരു മിഷ്ണറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1999 ൽ ജപ്പാനിൽ തിരിച്ചെത്തി. 2004 ഏപ്രിൽ 29ന് അദ്ദേഹത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിഗാറ്റ ബിഷപ്പായി നിയമിച്ചു. 2017 ഒക്ടോബർ 25ന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ ടോക്കിയോയിലെ അതിരൂപതാധ്യക്ഷനായി നിയമിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »