Faith And Reason - 2024

രണ്ടു വയസ്സുകാരി മകൾക്ക് ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിക്കുന്ന മുൻ ഡിസ്നി താരത്തിന്റെ വീഡിയോ വൈറൽ

പ്രവാചകശബ്ദം 28-07-2021 - Wednesday

കാലിഫോര്‍ണിയ: രണ്ടു വയസ്സുകാരി മകൾക്ക് ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിക്കുന്ന മുൻ ഡിസ്നി താരം ഡേവിഡ് ഹെൻറിയുടെ ഇൻസ്റ്റഗ്രാം വീഡിയോ ശ്രദ്ധ നേടുന്നു. മകളായ പിയയ്ക്ക് ഡേവിഡ് ഓയിൽ പെയിന്റിംഗ് കൈമാറുന്നതും, പിയയുടെ ആകാംഷ നിറഞ്ഞ മുഖവും വീഡിയോയിൽ കാണാം. ഇതാരുടെ ഓയിൽ പെയിന്റിംഗ് ആണെന്ന് ഡേവിഡ് ചോദിക്കുമ്പോൾ 'ഗ്വാഡലൂപ്പ' എന്ന് ആഹ്ലാദത്തോടെ പിയ ഉത്തരം നൽകുന്നതും വീഡിയോയില്‍ ദൃശ്യമാണ്. എവിടെങ്കിലും യാത്രചെയ്ത് മടങ്ങിവരുമ്പോൾ കുട്ടികൾക്ക് സമ്മാനങ്ങൾ കൊടുക്കുന്നത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമാണെന്ന് ഡേവിഡ് വീഡിയോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറച്ചു. വിശ്വാസത്തെ മുറുകെ പിടിച്ച് ജീവിതയാത്ര മനോഹരമായി മുന്നോട്ടു കൊണ്ടുപോകുന്ന ഡേവിഡ് ഹെൻറിയ്ക്കു അഭിനന്ദനവും പ്രാര്‍ത്ഥനകളും അറിയിച്ച് നിരവധി ആളുകളാണ് കമന്‍റ് ചെയ്യുന്നത്.

"ഇത് അമൂല്യമാണ്. വിശ്വാസത്തിന്റെ ഒരു കുടുംബം. നിങ്ങളും, നിങ്ങളുടെ കുടുംബവും ദൈവീക കുടുംബത്തിന്റെ വലിയൊരു ഉദാഹരണമാണ്"- ഒരു ഇൻസ്റ്റഗ്രാം ഉപഭോക്താവ് വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടത് ഇപ്രകാരമായിരിന്നു. "താങ്കൾ താങ്കളുടെ കുട്ടികളുടെ ഇടയിൽ ദൈവത്തെ പറ്റിയും, ദൈവവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും പങ്കുവയ്ക്കുന്നതിനെ ബഹുമാനിക്കുന്നു. ദൈവം താങ്കളുടെ കുടുംബത്തെ അനുഗ്രഹിക്കുന്നത് തുടരട്ടെ എന്ന് ആശംസിക്കുന്നു," മറ്റൊരാൾ കമന്റ് ചെയ്തു. പിയയുടെ സന്തോഷത്തെ പറ്റിയും, മാതാവിന്റെ ചിത്രത്തെപ്പറ്റിയും നിരവധി ആളുകൾ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. അടിയുറച്ച കത്തോലിക്കാ വിശ്വാസികളാണ് ഡേവിഡ് ഹെൻറിയുടെ കുടുംബം. വിശ്വാസ സംബന്ധമായ കാര്യങ്ങൾ അദ്ദേഹം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »