India

ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായി കുരുന്നുകളെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു: വിമലഹൃദയ പ്രതിഷ്ഠ ഇന്ന് മുതൽ

സഖറിയാസ് പാണംകാട്ട്/ പ്രവാചകശബ്ദം 06-08-2021 - Friday

തൊടുപുഴ: കുടുംബ വർഷത്തിൽ ആഗോള കത്തോലിക്ക സഭയിലെ പുതിയ കുടുംബങ്ങളെ ചേർത്തുകൊണ്ട് അഞ്ഞൂറിലധികം കുട്ടികളെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്ന വിമല ഹൃദയ പ്രതിഷ്ഠ ഇന്ന് മുതൽ ആരംഭിക്കുന്നു. ഇന്ന് ഓഗസ്റ്റ് ആറാം തീയതി മുതൽ സെപ്റ്റംബർ എട്ടുവരെ പരിശുദ്ധ അമ്മയുടെ ജനന തിരുനാളിന് ഒരുക്കമായി നടത്തപ്പെടുന്ന ഈ പ്രാർത്ഥനായജ്ഞത്തിന് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭാവൈദികനായ ഫാ. സോമി എബ്രഹാം കപ്പൂച്ചിൻ ആത്മീയ നേതൃത്വം നല്‍കും. പരിശുദ്ധ അമ്മയുടെ പേരിൽ അനേകം സെക്ടുകൾ വളർന്നു വരുന്ന ഈ കാലഘട്ടത്തിൽ - പരിശുദ്ധ കത്തോലിക്കാ സഭയിൽ മരിയൻ വിശുദ്ധരായ അസ്സീസിയിലെ വിശുദ്ധ ഫ്രാൻ‌സിസിന്റെയും, വിശുദ്ധ മാക്സിമില്യൻ കോൾബെയുടെയും, വിശുദ്ധ പദ്രേ പിയോയുടെയും പാരമ്പര്യം പേറുന്ന ഫ്രാൻസിസ്കൻ വൈദികരുടെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ആത്മീയ ശുശ്രൂഷയ്ക്ക് പ്രസക്തിയേറുകയാണ്.

പരിശുദ്ധ കത്തോലിക്കാ സഭയിൽ പരിശുദ്ധ അമ്മയെപ്പോലെ കൃപ നിറഞ്ഞവരായി വചനം ഹൃദയത്തിൽ സംഗ്രഹിക്കുന്ന, സുവിശേഷം ജീവിത നിയമമായി സ്വീകരിക്കുന്ന, ദൈവഹിതം നിർവഹിക്കുന്നതിനു വേണ്ടി തീഷ്ണമായി പ്രവർത്തിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് ലക്ഷ്യം വെച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ ആത്മീയ ശുശ്രൂഷയിൽ നാനൂറോളം കുടുംബങ്ങളിൽ നിന്നായി അഞ്ഞൂറിലധികം കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളോടൊപ്പം പങ്കെടുക്കുന്നുണ്ട്. ഫ്രാൻസിസ്കൻ മരിയൻ ഫ്രട്ടേണിറ്റി (Fraternity of Immaculate and Sacred Heart) തുടർന്നും ഇതേ ശുശ്രുഷകൾ അനേകർക്കുവേണ്ടി നടത്തുന്നതിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

വിമലഹൃദയ പ്രതിഷ്ഠയുടെ പേരിൽ അനേകരെ പരിശുദ്ധ പിതാവിന് എതിരായും തിരുസഭയിലെ, മെത്രാന്മാർക്കും വൈദികർക്കുമെതിരായും ഭിന്നിപ്പിക്കുന്ന സെക്റ്റുകളുടെ അതിപ്രസരം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ തിരുസഭാ പ്രബോധനത്തിന് അനുസരിച്ചും കത്തോലിക്കാ ദൈവശാസ്ത്ര പഠനങ്ങൾക്കനുസരിച്ചും തിരുവചനാധിഷ്ഠിതമായി മരിയഭക്തിയിലൂടെ ഈശോയിലേക്ക് പുതിയ കുടുംബങ്ങളെയും കുഞ്ഞുമക്കളേയും നയിക്കുന്നതിനുള്ള അവസരമാണ് Marian Fraternity (FISH) ഒരുക്കുന്നത്. ദൈവഹിതം നിറവേറ്റുന്നതിൽ തീക്ഷ്ണതയുള്ള തിരുസഭയ്ക്ക് അഭിമാനമായി തീരുന്ന ഒരു പുതിയ തലമുറയെ രൂപപ്പെടുത്തുന്നതിന് യുവ മാതാപിതാക്കളോടും കുഞ്ഞുങ്ങളോടൊപ്പം നടത്തപ്പെടുന്ന ഈ വിമലഹൃദയ പ്രതിഷ്ഠയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് കപ്പൂച്ചിന്‍ വൈദികര്‍ പ്രസ്താവിച്ചു.

വാട്സ്ആപ്പ് ഗ്രൂപ്പ് കളിലൂടെയും. Messengers of Divine Mercy, Franciscan Marian Fraternity എന്നീ യൂട്യൂബ് ചാനലുകളിലൂടെയും കുട്ടികളുടെ പ്രാർത്ഥനയ്ക്ക് ഉപകരിക്കുന്ന കൊച്ചു കൊച്ചു വീഡിയോ കളിലൂടെയും കത്തോലിക്കാ സഭ അംഗീകരിച്ച മരിയൻ പ്രത്യക്ഷീകരണ ങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പഠനങ്ങളിലൂടെയും വളരെ ലളിതമായി കുഞ്ഞുങ്ങളെ തിരുസഭയുടെ വിശ്വസ്ത മക്കളായി വളർത്തിയെടുക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

ഈ ആത്മീയ ശുശ്രൂഷകളിൽ പങ്കാളികൾ ആകുന്നതിനും വിശദ വിവരങ്ങൾ അറിയുന്നതിനും വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആകുന്നതിനും (Fr. Somy Abraham Ofm Cap :9747790132 - 9447780791 ) എന്ന നമ്പറിൽ ബന്ധപ്പെടുക.

കോതമംഗലം രൂപതയിലെ. തൊടുപുഴക്കടുത്തു പുറപ്പുഴ ഇടവകയിൽ സ്ഥിതിചെയ്യുന്ന കപ്പൂച്ചിൻ ആശമത്തിന്റെയും ബുദ്ധിമാന്ദ്യമുള്ള പുരുഷന്മാരുടെ പുനരധിവാസകേന്ദ്രത്തിന്റെയും ഡയറക്റാണ് ഫാ.സോമി എബ്രാഹം കപ്പൂച്ചിന്‍.




Related Articles »