Faith And Reason - 2025

വിമലഹൃദയ സമര്‍പ്പണം: വ്യക്തിപരവും, സഭാപരവുമായ മാനസാന്തരത്തിനുള്ള വിളിയെന്ന് അപ്പസ്തോലിക് പെനിറ്റെൻഷ്യറി

പ്രവാചകശബ്ദം 26-03-2022 - Saturday

വത്തിക്കാന്‍ സിറ്റി: റഷ്യ യുക്രൈന്‍ വിമലഹൃദയ സമര്‍പ്പണം വ്യക്തിപരവും, സഭാപരവും, സാമൂഹ്യപരവുമായ സമ്പൂര്‍ണ്ണ മാനസാന്തരത്തിനുള്ള വിളിയാണെന്ന് വത്തിക്കാന്‍ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി തലവനായ കര്‍ദ്ദിനാള്‍ മൗറോ പിയാസെന്‍സാ. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ഇറ്റാലിയന്‍ പങ്കാളിയായ എ.സി.ഐ സ്റ്റാംപാക്ക് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ഇത് ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തില്‍ ചലിക്കുന്ന മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം, സമഗ്ര മാനസാന്തരത്തിനുള്ള വിളിയാണെന്നും, അത് അങ്ങനെ ആയിരിക്കണമെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വിശ്വാസപരമായ സമര്‍പ്പണം എന്നതിലുപരി കര്‍ത്താവും, അമ്മയായ മാതാവും ഈ സമര്‍പ്പണത്തിന്റെ സത്യത്തിലേക്കും, ആത്മാവിലേക്കും തങ്ങളുടെ കടാക്ഷം ചൊരിയുമെന്നും അദ്ദേഹം പറഞ്ഞു.

“സമാധാനം” എന്നത് കരുണയുമായി അഭേദ്യ ബന്ധം പുലര്‍ത്തുന്നുണ്ട്. ഒരു വ്യക്തിയുടെ വൈരുധ്യം നിറഞ്ഞ ജീവിതത്തിനും പാപങ്ങള്‍ക്കും പിതാവിന്റെ സ്നേഹോഷ്മളമായ ആലിംഗനത്തിലൂടെ മാത്രമേ പരിഹാരം കണ്ടെത്തുവാന്‍ കഴിയുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തില്‍, ഓരോ വ്യക്തിയുടേയും ആന്തരിക സമാധാനം, ഹൃദയത്തിന്റെ സമാധാനം, മനസ്സിന്റെ സമാധാനം എന്നത് ദൈവകരുണയെ ആശ്രയിച്ചിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു. നീതിയും, കരുണയുമില്ലാതെ സമാധാനമില്ല. സമാധാനവും, കരുണയും തമ്മിലുള്ള ബന്ധം, ദൈവേഷ്ടത്തില്‍ അഗാധമായി വേരോടിയിരിക്കുകയാണെന്നും അത് മനുഷ്യരുടെ ഇഷ്ടം കൂടിയായി മാറുമെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ വിമല ഹൃദയം വിജയിക്കുമെന്ന് പരിശുദ്ധ കന്യകാമാതാവ് പറഞ്ഞിട്ടുള്ളത് പോലെ, ചരിത്ര സംഭവങ്ങളുടെ ഗതിയെ തന്നെ മാറ്റി മറിക്കുവാന്‍ ഈ സമര്‍പ്പണത്തിനു കഴിയുമെന്നും, അന്തിമ വിജയം ദൈവകരുണക്കായിരിക്കുമെന്നും ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് കര്‍ദ്ദിനാള്‍ പിയാസെന്‍സാ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. അപ്പസ്തോലിക് പെനിറ്റൻഷ്യറി വത്തിക്കാന്‍ റോമൻ കൂരിയായിലെ ഒരു ഡിക്കാസ്റ്ററിയാണ്. പരിശുദ്ധ സിംഹാസനത്തിലെ മൂന്ന് സാധാരണ ട്രൈബ്യൂണലുകളിൽ ഒന്നു കൂടിയാണിത്. പ്രധാനമായും കരുണയുടെ ഒരു കോടതിയാണ് അപ്പസ്തോലിക് പെനിറ്റൻഷ്യറി. കത്തോലിക്കാ സഭയിലെ പാപമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഈ വിഭാഗമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »