India - 2025
15ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയേറ്റ് ധര്‍ണ
പ്രവാചകശബ്ദം 08-08-2021 - Sunday
കോട്ടയം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 വിഷയത്തില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക, മൈനോരിറ്റീസ് ആക്ടിലെ സെക്ഷന്‍ 9(കെ) പൂര്‍ണമായും നടപ്പാക്കുക, ക്രൈസ്തവ ഹൈന്ദവ മതപഠന കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, ക്രൈസ്തവ വിശ്വാസ അവഹേളന സിനിമകള്‍ക്ക് അനുമതി നിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 15ന് സെക്രട്ടേറിയേറ്റിനു മുന്പില്‍ കത്തോലിക്ക കോണ്ഗ്രിസിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ സംഘടിപ്പിക്കും.
ധര്‍ണയില്‍ വിവിധ മതമേലധ്യക്ഷന്മാരും, സമുദായ നേതാക്കളും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ആരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയല്ല, െ്രെകസ്തവര്‍ക്കു നിയമപ്രകാരം ലഭിക്കേണ്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയാണു സമരമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് പി. പി. ജോസഫ്, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, സെക്രട്ടറിമാരായ ഷെയ്ന്‍ ജോസഫ്, ജോയി പാറപ്പുറം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.