India - 2025
അഗതി മന്ദിരങ്ങളിലെ ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്ത നടപടി പുനഃപരിശോധിക്കണം: കെസിബിസി
പ്രവാചകശബ്ദം 13-08-2021 - Friday
കാഞ്ഞിരപ്പള്ളി: അഗതിമന്ദിരങ്ങളിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭ്യമായിരുന്ന ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്തുകൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് തികച്ചും നിര്‍ഭാഗ്യകരമാണെന്നും ഉത്തരവ് ഉടന്‍തന്നെ പുനഃപരിശോധിക്കണമെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍.
2016ല്‍ സാമൂഹ്യ നീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ക്ഷേമപെന്‍ഷനുകള്‍ കൊടുക്കേണ്ടതും അഗതികളെ സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ വിവിധ സംഘടനകളും സമുദായങ്ങളും സഭയും നടത്തുന്ന ഈ സ്ഥാപനങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
പുതിയ ഉത്തരവ് പ്രകാരം ഇത്തരം സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട ഗുരുതരാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഉത്തരവ് ഉടന്‍തന്നെ പുനഃപരിശോധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക