India - 2025
ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സ്റ്റേ ചെയ്ത നടപടിയില്‍ ഹൈക്കോടതിയില്‍ അപ്പീല്‍
പ്രവാചകശബ്ദം 10-08-2021 - Tuesday
കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി സംവരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഇന്നു പരിഗണിച്ചേക്കും. ഹിന്ദു നാടാര്‍ വിഭാഗത്തിനു പുറമേ സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്ഐയുസി) നാടാര്‍ ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെക്കൂടി ഒബിസിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരേ മോസ്റ്റ് ബാക്ക്വാര്‍ഡ് കമ്യൂണിറ്റീസ് ഫെഡറേഷന്‍ (എംബിസിഎഫ്) ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ച് ജൂലൈ 29നു സര്‍ക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.