India - 2025
കത്തോലിക്ക കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് ധര്‍ണ ഇന്ന്
പ്രവാചകശബ്ദം 11-08-2021 - Wednesday
തിരുവനന്തപുരം: 80:20 വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകരുതെന്നും മൈനോറിറ്റി ആക്ടിലെ സെക്ഷന്‍ 9 പൂര്‍ണമായി നടപ്പിലാക്കണമെന്നും ചലച്ചിത്രമേഖലയിലെ ക്രൈസ്തവ വിശ്വാസ അവഹേളനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ ഇന്ന്. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ധര്‍ണ ഉദ്ഘാടനം ചെയ്യും. കെസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പി. തോമസ് സിബിസിഐ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍, ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ലി കൈതപ്പറമ്പില്‍ ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ബാബു വള്ളപ്പുര, രാജേഷ് ജോണ്‍, ഫാ. ജേക്കബ് ചീരംവേലില്‍, ഷൈന്‍ ജോസഫ്, ഷേര്‍ളിക്കുട്ടി ആന്റണി, ലിസി ജോസ്, മിനി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും.