India - 2025

ഡിവിന മിസരികോര്‍ഡിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ദൈവകരുണയുടെ മഹാസമ്മേളനം ഇന്ന്‌

പ്രവാചകശബ്ദം 15-08-2021 - Sunday

തൊടുപുഴ: പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളായ ഇന്നു ഓഗസ്റ്റ് 15 ന് ഡിവിന മിസരികോര്‍ഡിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ദൈവകരുണയുടെ മഹാസമ്മേളനം ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 5.30 മുതല്‍ 8.30 വരെയാണ് സമ്മേളനം നടക്കുന്നത്. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ഡിവിന മിസരികോര്‍ഡിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ പേട്രണ്‍ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ്പുമാരായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഡോ. ഗിവര്‍ഗീസ് മാര്‍ മക്കാറിയോസ്, മാര്‍ ആന്റണി ചിറയത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എന്നിവരും ജസ്റ്റിസ് കുര്യന്‍ ജോസഫും സന്ദേശം നല്‍കും.

വൈകുന്നേരം 4.30 ന് ജപമാലയും സ്തുതിപ്പും ദൈവകരുണയെക്കുറിച്ച് ഫാ. ജോണ്‍സണ്‍ പാലപ്പള്ളി സി‌എം‌ഐ നടത്തുന്ന ഒരുക്ക ശുശ്രൂഷയോടു കൂടിയാണ് സമ്മേളനം ആരംഭിക്കുക. സൂം, യൂട്യൂബ്, ഫെയ്‌സ്ബുക്ക്, വെബ്സൈറ്റ് എന്നിവയിലൂടെ സമ്മേനത്തില്‍ പങ്കുചേരാവുന്നതാണ്. ദൈവകരുണയില്‍ ആശ്രയിച്ച് വിശുദ്ധരാവുക, മറ്റുള്ളവരെ വിശുദ്ധരാകാന്‍ സഹായിക്കുക, ലോകം മുഴുവന്‍ ദൈവകരുണ പ്രഘോഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഡിവിന മിസരികോര്‍ഡിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രി രൂപംകൊണ്ടിരിക്കുന്നത്. 54 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഈ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയില്‍ അനേകം ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും 36,000 ലധികം അല്മായരും അംഗങ്ങളാണ്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ 24 മണിക്കൂറും നടക്കുന്ന മധ്യസ്ഥപ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനാശുശ്രൂഷകളുമാണ് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍.

ZOOM:

YOUTUBE:

FACEBOOK:

WEBSITE:

** കൂടുതല്‍ വിവരങ്ങള്‍ക്ക്:- ഫോണ്‍: 8089213750, 9946020305


Related Articles »