News - 2024
കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ വെന്റിലേറ്ററില്‍: പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
പ്രവാചകശബ്ദം 15-08-2021 - Sunday
വത്തിക്കാന്‍ സിറ്റി: തിരുസഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ക്ക് വേണ്ടി വളരെ ശക്തമായി നിലക്കൊള്ളുന്നതിന്റെ പേരില്‍ വിശ്വാസികളുടെ ഇടയില്‍ വലിയ സ്വീകാര്യത ഏറ്റുവാങ്ങിയ അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ മുന്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ വെന്റിലേറ്ററില്‍. കോവിഡ് രോഗബാധയെ തുടര്‍ന്നു രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. കത്തോലിക്കാ സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ തലവനായി സേവനമനുഷ്ടിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ തിരുസഭയുടെ പാരമ്പര്യം ശക്തമായി മുറുകെ പിടിക്കുന്നയാളാണ്. രോഗബാധ സ്ഥിരീകരിക്കപ്പെട്ട വിവരം നേരത്തെ ട്വീറ്റിലൂടെ വിശ്വാസികളെ അറിയിക്കുകയായിരിന്നു. അതേസമയം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ കര്‍ദ്ദിനാളിന് വേണ്ടി പ്രാര്‍ത്ഥന ആരംഭിച്ചിട്ടുണ്ട്.
Cardinal Burke has been admitted to the hospital with COVID-19 and is being assisted by a ventilator. Doctors are encouraged by his progress. H.E. faithfully prayed the Rosary for those suffering from the virus. On this Vigil of the Assumption, let us now pray the Rosary for him.
— Cardinal Burke (@cardinalrlburke) August 15, 2021
കര്‍ദ്ദിനാളിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ തന്നെയാണ് ഇന്ന് സ്ഥിരീകരിക്കപ്പെട്ടത്. "കർദ്ദിനാൾ ബൂര്‍ക്കെയെ കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതിയില്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷയിലാണ്. വൈറസ് ബാധിച്ചവർക്കായി അദ്ദേഹം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ നമ്മുക്ക് അദ്ദേഹത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാം."- ട്വീറ്റില്‍ പറയുന്നു. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം, സ്ത്രീ പൌരോഹിത്യം തുടങ്ങിയ വിഷയങ്ങളിലും കൂദാശകള്‍ സംബന്ധിച്ചും തിരുസഭയുടെ ധാര്‍മ്മിക പാരമ്പര്യത്തിന് വേണ്ടി ഏറ്റവും ശക്തമായ വിധത്തില്‍ സ്വരമുയര്‍ത്തിയിട്ടുള്ള കര്‍ദ്ദിനാളാണ് ബുര്‍ക്കെ. അതേസമയം നിരവധി ക്രിസ്തീയ സോഷ്യ മീഡിയ പേജുകളില്‍ കര്‍ദ്ദിനാളിന് വേണ്ടി പ്രാര്‍ത്ഥനാഹ്വാനം നല്‍കിയിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക