India - 2025
വിഴിഞ്ഞത്തു കുരിശടി പൊളിക്കാന്‍ അദാനി ഗ്രൂപ്പ്: ശക്തമായ പ്രതിഷേധവുമായി വിശ്വാസികള്‍
പ്രവാചകശബ്ദം 19-08-2021 - Thursday
തിരുവനന്തപുരം: തുറമുഖ നിർമാണ പ്രവർത്തനങ്ങളുടെ മുന്നോടിയായി വിഴിഞ്ഞം കരിമ്പളിക്കരയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ അന്തോണീസിന്റെ കുരിശടി പൊളിച്ച് നീക്കാനുള്ള നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിശ്വാസികള്‍. തുറമുഖ നിര്‍മാണത്തിനായി കുരിശടി പൊളിച്ചുമാറ്റാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടിയ്ക്കെതിരെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. കുരിശടി പൊളിച്ച് മാറ്റാന്‍ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ വ്യക്തമാക്കി. ഇതില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഇന്നലെ ദേവാലയ നേതൃത്വം എത്തിയപ്പോള്‍ തുറമുഖ നിര്‍മാണം ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞിരുന്നു. ഇന്ന് രാവിലെ സബ് കലക്ടറുമായി നടന്ന ചര്‍ച്ചയിലാണ് കുരിശടി കൂടി പൊളിച്ചുമാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന കാര്യം കലക്ടര്‍ പ്രദേശവാസികളെ അറിയിച്ചത്. ഇതിന് പിന്നാലേ സ്ത്രീകള്‍ അടക്കം നിരവധി വിശ്വാസികള്‍ എത്തിച്ചേരുകയായിരിന്നു. കോവളം എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലത്തെത്തി അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിവരികയാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക