News
വിവാദ നിര്‍ദ്ദേശം: ലിമായിലെ മെത്രാപ്പോലീത്തയുടെ അരമനയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍
പ്രവാചകശബ്ദം 20-08-2021 - Friday
ലിമാ, പെറു: പെറുവിലെ ലിമാ അതിരൂപതാ മെത്രാപ്പോലീത്ത മോണ്‍. കാര്‍ലോസ് ഗുസ്താവോ കാസ്റ്റില്ലോ മാറ്റാസൊഗ്ലിയോ നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ അരമനയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍. അതിരൂപതയിലെ ഇടവകകളുടെ അജപാലന ശുശ്രൂഷകളുടെ നടത്തിപ്പ് വൈദികര്‍ക്ക് പകരം അത്മായരെ ഏല്‍പ്പിക്കുക എന്ന വിവാദ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് മെത്രാപ്പോലീത്തയുടെ അരമനക്ക് മുന്നില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍ ഒരുമിച്ചു കൂടിയത്. ലിമാ മെത്രാപ്പോലീത്തയുടെ സാന്‍ ഇസിദ്രോ ജില്ലയിലുള്ള ഔദ്യോഗിക വസതിക്ക് മുന്നില്‍ ബാനറുകളും, വിശുദ്ധരുടെ രൂപങ്ങളും, മൈക്രോഫോണും സ്പീക്കറുമായി ഒത്തുകൂടിയ അറുപതോളം വിശ്വാസികള്‍ ജപമാലയും, മിഖായേല്‍ മാലാഖയോടുള്ള ജപം അടക്കമുള്ള പ്രാര്‍ത്ഥന തുടര്‍ന്നു.
അതിരൂപതയിലെ ഇടവകകളിലെ അജപാലനവും നടത്തിപ്പും വൈദികര്‍ക്ക് പകരം കുടുംബങ്ങളേയോ, ദമ്പതികളേയോ, വിവാഹിതരുടെ സംഘത്തേയോ, പ്രായമായ അത്മായരേയോ ഏല്‍പ്പിക്കുക എന്ന നിര്‍ദ്ദേശമാണ് ഇക്കഴിഞ്ഞ ജൂലൈ 21ന് മെത്രാപ്പോലീത്ത മുന്നോട്ട് വെച്ചത്. വൈദികരെ പഠിക്കുവാന്‍ വിടുന്നത് നന്നായിരിക്കില്ലേ? എന്ന് ചോദിക്കുന്ന മെത്രാപ്പോലീത്ത, ആഴ്ചയില്‍ ഒരു പ്രാവശ്യമോ അല്ലെങ്കില്‍ ഞായറാഴ്ച രണ്ടു പ്രാവശ്യമോ പുരോഹിതന്‍ വന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു. താനിപ്പോള്‍ വത്തിക്കാനിലാണെന്നും ഇതിനുള്ള അനുവാദം വത്തിക്കാനോട് ചോദിക്കുമെന്നും മെത്രാപ്പോലീത്ത വീഡിയോയില്‍ പറഞ്ഞിരിന്നു.
മെത്രാപ്പോലീത്ത പറഞ്ഞ കാര്യങ്ങള്‍ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണെന്നു പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത ഫെര്‍ണാണ്ടോ കാന്‍ എന്ന വിശ്വാസി കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ ‘എ.സി.ഐ പ്രെന്‍സ’യോട് പറഞ്ഞു. ഈ നിര്‍ദ്ദേശത്തോട് വിശ്വാസികള്‍ക്കുള്ള ആശങ്ക ചൂണ്ടിക്കാട്ടുവാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദികരുടെ സാന്നിധ്യം കുറക്കുന്നത്, നിത്യ ജീവന് ആവശ്യമായിട്ടുള്ള വിശുദ്ധ കുര്‍ബാന, കുമ്പസാരം പോലെയുള്ള കൂദാശകള്‍ ഇല്ലാതാക്കും എന്ന് ചൂണ്ടിക്കാട്ടിയ കാന്‍, മെത്രാപ്പോലീത്ത തന്നെ സഭയെ സംരക്ഷിച്ചില്ലെങ്കില്‍ പിന്നെ ആര് സംരക്ഷിക്കും എന്ന ചോദ്യമുയര്‍ത്തി. സഭാ പ്രബോധനങ്ങള്‍ പിന്തുടരുവാന്‍ മെത്രാപ്പോലീത്തയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
“മെത്രാപ്പോലീത്തയുടെ വാക്കുകള്‍ തന്നെ അസ്വസ്ഥനാക്കി” എന്നായിരുന്നു പെറുവിലെ പ്രമുഖ കത്തോലിക്കാ അഭിഭാഷകനായ ആല്‍ബെര്‍ട്ടോ ഗോണ്‍സാലെസിന്റെ പ്രതികരണം. വൈദികരാണ് ഇടവകകളെ സജീവമായി നിലനിര്‍ത്തുന്നതെന്ന് പറഞ്ഞ ആല്‍ബെര്‍ട്ടോ കൂദാശകള്‍ ഇല്ലെങ്കില്‍ ഇടവകകള്‍ക്ക് നിലനില്‍പ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലിമാ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശത്തിനെതിരെ അര്‍ജന്റീനയിലെ വൈദികനും കാനോനിക നിയമ പണ്ഡിതനുമായ ഫാ. റൂബെന്‍ ഷ്മിഡ്റ്റും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. വൈദിക സാന്നിധ്യമില്ലെങ്കില്‍ ഇടവകയുടെ അടിത്തറയും, നിലനില്‍പ്പും, ദിവ്യകാരുണ്യത്തിലെ സാന്നിധ്യവും നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ഇടവകയുടെ ദൈവശാസ്ത്രപരമായ സ്വഭാവം നഷ്ടപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. ലിമാ മെത്രാപ്പോലീത്തയുടെ ചില പരാമര്‍ശങ്ങള്‍ ഇതിനുമുന്‍പും വിവാദമായിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക