Life In Christ - 2024

കുഞ്ഞിനെ പുഞ്ചിരിയോടെ ആശ്വസിപ്പിക്കുന്ന യു‌എസ് സൈനികന്റെ ചിത്രം വൈറല്‍: അഫ്ഗാനിലെ മഹത്തായ ക്രിസ്തീയ പാഠത്തിന്റെ ഉദാഹരണമെന്ന് സ്പാനിഷ് വൈദികന്‍

പ്രവാചകശബ്ദം 24-08-2021 - Tuesday

കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന അരാജകത്വത്തിന്റെ വാര്‍ത്തകള്‍ക്കിടെ പുറത്തുവന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഭീകര സംഭവങ്ങള്‍ക്കിടെ ചെറുപുഞ്ചിരിയുമായി ഒരു കൊച്ചു കുട്ടിയെ കൈകളിലെടുത്ത് ആശ്വസിപ്പിക്കുന്ന യു.എസ് സൈനികന്റെ ചിത്രമാണ് ഏവരുടെയും ഹൃദയം കവരുന്നത്. ഇത് മഹത്തായ ഒരു ക്രിസ്തീയ പാഠമാണ് എന്നായിരിന്നു ട്വിറ്ററില്‍ പതിനായിരകണക്കിന് അനുയായികളുള്ള സ്പാനിഷ് വൈദികനായ ഫാ. ജുവാന്‍ മാനുവലിന്റെ പ്രതികരണം. സ്വന്തം മഹത്വവും ശക്തിയും അടിച്ചേല്‍പ്പിക്കുന്ന ഈ ലോകത്തിലെ ശക്തികള്‍ക്ക് വിപരീതമായി ചെറിയ കാര്യങ്ങളില്‍ മറഞ്ഞിരിക്കുന്നവനാണ് ദൈവമെന്നും തന്റെ കടമ നിറവേറ്റുന്ന ആ സൈനികന്റെ പുഞ്ചിരിയിലും ദൈവമുണ്ടെന്ന് ലോകത്തിന് അദ്ദേഹം കാണിച്ചു തരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കാബൂളിലെ ഹമീദ് കര്‍സായി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ (എച്ച്.കെ.ഐ.എ) ആളുകളെ ഒഴിപ്പിക്കുന്നതിനിടയില്‍ പകര്‍ത്തിയ ചിത്രത്തിന് നവമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തത് മുതല്‍ അഫ്ഗാനിലെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ അമേരിക്കന്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികളുടെ ഭീകരതയില്‍ നിന്നും കുട്ടികളെ അമേരിക്കന്‍ സൈന്യം രക്ഷിക്കും എന്ന വിശ്വാസമാണ് കുഞ്ഞുങ്ങളെ കൈമാറാന്‍ ഇവര്‍ക്ക് പ്രചോദനമേകുന്നത്. രാജ്യതലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ രാജ്യത്തിന്റെ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍’ എന്നാക്കി മാറ്റിയിരിന്നു. താലിബാന്റെ അധിനിവേശത്തോടെ ഏറ്റവുമധികം വേട്ടയാടപ്പെടുന്നത് ന്യൂനപക്ഷങ്ങളും സ്ത്രീകളും കുട്ടികളുമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »