India - 2025
ക്രിസ്തുമസ് കരോൾ തടഞ്ഞ ചാവക്കാട് എസ്ഐക്കു ക്ലീൻ ചിറ്റ്
പ്രവാചകശബ്ദം 29-12-2024 - Sunday
തൃശൂർ: പാലയൂർ സെന്‍റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിലെ ക്രിസ്തുമസ് കരോൾ തടഞ്ഞ ചാവക്കാട് എസ്ഐക്കു ക്ലീൻ ചിറ്റ് നൽകി പോലീസ് റിപ്പോർട്ട്. അനുമതി വാങ്ങാതെ മൈക്ക് ഉപയോഗിക്കുന്നതാണ് എസ്ഐ വിലക്കിയത്. ഇതിൽ നിയമപരമായി വീഴ്ച പറ്റിയിട്ടില്ല. അതേസമയം, അനാവശ്യവിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സംഭവത്തിനുശേഷം ശബരിമല ഡ്യൂട്ടിയിലേക്കു മാറ്റിയ എസ്ഐ വിജിത്തിനെ എരുമപ്പെട്ടി എസ്‌ഐയായി നിയമിക്കാനും തീരുമാനിച്ചു.
ക്രിസ്തുമസ് തലേന്നു രാത്രി ഒമ്പതോടെ പള്ളിയങ്കണത്തിൽ തുടങ്ങാനിരുന്ന കരോൾ ഗാനാലാപനമാണ് പോലീസെത്തി തടഞ്ഞത്. പള്ളിമുറ്റത്തു കൊടിമരത്തിനുസമീപം ചെറിയ വേദിയൊരുക്കിയാണ് പരിപാടി സം ഘടിപ്പിച്ചിരുന്നത്. ക്രിസ്‌മസ് തിരുക്കർമങ്ങൾക്കായി സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തീർഥകേന്ദ്രത്തിൽ എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം.
വ്യാപക പ്രതിഷേധമാണ് സംഭവത്തില്‍ ഉയര്‍ന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
