India - 2025
കേരള മദ്യനിരോധന സമിതിയുടെ സെക്രട്ടേറിയേറ്റ് സമരം ഒക്ടോബര്‍ രണ്ടിന്
പ്രവാചകശബ്ദം 09-09-2021 - Thursday
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യ വില്‍പ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കേരള മദ്യനിരോധന സമിതി ഒക്ടോബര്‍ രണ്ടിന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തും. കെഎസ്ആര്‍ടിസിയെ ഏറെ ആശ്രയിക്കുന്നതു സാധാരണക്കാരും പാവപ്പെട്ട തൊഴിലാളികളും വിദ്യാര്‍ത്ഥികളുമാണ്.
ഡിപ്പോകള്‍ മദ്യകച്ചവടത്തിനായി തുറന്നുകൊടുക്കുന്‌പോള്‍ സ്ത്രീ സുരക്ഷയ്ക്കും ഭീഷണിയാകും. അവരുടെ സഞ്ചാര സ്വാതന്ത്ര്യവും ഇല്ലാതാക്കും. റോഡപകടങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുളള അതിക്രമങ്ങള്‍ക്കും കാരണമാകുന്നതിന്റെ 80 ശതമാനവും മദ്യവും മയക്കുമരുന്നുമാണെന്നു സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ടുകളില്‍തന്നെ പറയുന്നു. ഖജനാവിലെ പണം കൂട്ടാന്‍ ശ്രമിക്കുന്‌പോള്‍ അതിനു പിന്നിലെ കണ്ണീരും നിലവിളിയും ഉത്തരവാദിത്തപ്പെട്ടവര്‍ മനസിലാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.