Seasonal Reflections - 2024

യൗസേപ്പിന്റെ ഏഴു വ്യാകുലങ്ങൾ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 15-09-2023 - Friday

സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവമാതാവിന്റെ പക്ഷം ചേരൽ ഈ തിരുനാളിൽ നാം ധ്യാനിക്കുന്നു. മറിയത്തിൻ്റെ ഭർത്താവും ഭർത്താവും ദൈവപുത്രന്റെ വളർത്തു പിതാവുമായിരുന്ന യൗസേപ്പിതാവിനും തൻ്റെ പ്രിയതമയെപ്പോലെ ഏഴു വ്യാകുലങ്ങൾ ഉണ്ടായിരുന്നു. മറിയത്തോടൊപ്പം വ്യാകുലം നിറഞ്ഞ ഒരു ജീവിതം യൗസേപ്പിതാവിനും ഉണ്ടായിരുന്നു.

യൗസേപ്പിതാവിന്റെ വ്യാകുലങ്ങൾ താഴെപ്പറയുന്നവയാണ്,

1. മറിയത്തെ സംശയിക്കുന്നത്

2. ഈശോയുടെ ജനനാവസരത്തിലെ കടുത്ത ദാരിദ്ര്യം

3. ഈശോയുടെ പരിച്ഛേദനം

4. ശിമയോൻ്റെ പ്രവചനം

5. തിരു കുടുംബത്തിൻ്റെ ഈജിപ്തിലേക്കുള്ള പലായനം

6. ഈജിപ്തിൽ നിന്നുള്ള ക്ലേശകരമായ തിരിച്ചു വരവ്.

7. ഈശോയെ മൂന്നു ദിവസം കാണാതാകുന്നത്

പരിശുദ്ധ കന്യകാമറിയത്തിന്റെ ഏഴു വ്യാകുലങ്ങളിലെ ആദ്യത്തെ മൂന്നു വ്യാകുലങ്ങളിലും യൗസേപ്പിതാവും സന്നിഹിതനാണ്

- ശിമയോന്റെ പ്രവചനം . (ലൂക്കാ 2:34, 35)

- ഈജിപ്തിലേക്കുള്ള പലായനം . (മത്താ. 2:13, 14)

- ബാലനായ യേശുവിനെ ദൈവാലയത്തിൽ കാണാതാകുന്നത് . (ലൂക്കാ: 2: 43-45)

പതിനാറാം നൂറ്റാണ്ടിൽ "വിശുദ്ധ യൗസേപ്പിതാവിനായി ഏഴു സ്വർഗ്ഗസ്ഥനായ പിതാവ് " ചൊല്ലുന്ന ഒരു ഭക്തി ആവിർഭവിച്ചു പിന്നീടതു "യൗസേപ്പിന്റെ ഏഴു വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ഭക്തി" എന്നറിയപ്പെടാൻ തുടങ്ങി. ഇതെങ്ങനെ ആവിർഭവിച്ചുവെന്നും വിശുദ്ധ യൗസേപ്പിതാവിൻ്റെ വ്യാകുലങ്ങളോടും സന്തോഷങ്ങളോടുമുള്ള ജപമാല എങ്ങനെ ജപിക്കണമെന്നും ജോസഫ് ചിന്തകൾ 37 ( ജനുവരി 14 ,2021) വിവരിച്ചിട്ടുണ്ട്. വായിക്കുവാന്‍ ‍

മനുഷ്യ ജീവിതത്തിൻ്റെ വ്യാകുലതകൾ അറിയുകയും അവ അതിജീവിക്കുകയും ചെയ്ത യൗസേപ്പിതാവ് നമ്മുടെ സങ്കടങ്ങളും വ്യാകുലതകളും രക്ഷാകരമാക്കാൻ സഹായിക്കട്ടെ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »