India - 2024

മയക്കുമരുന്നു ലോബിയുടെ തായ് വേരറക്കണം: ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ്

പ്രവാചകശബ്ദം 02-11-2021 - Tuesday

കൊച്ചി: കേരള യുവതയെ പാഴ് ജന്മങ്ങളാക്കി മാറ്റുന്ന മയക്കുമരുന്ന് ലോബിയുടെ തായ്‌വേര് അറുക്കണമെന്ന് മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തിയോഡേഷ്യസ് പറഞ്ഞു. പാലാരിവട്ടം പിഓസി യിൽ കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

മയക്കുമരുന്ന് ലോബി കേരളത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. യുവാക്കൾ വളരെ വേഗം ലഹരിക്കടിപ്പെടുന്നു. സർക്കാർ സംവിധാനങ്ങൾ ലഹരിക്കെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ബിഷപ്പ് തുടർന്ന് പറഞ്ഞു. മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗവും വർദ്ധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ലഹരി വിമുക്ത കുടുംബ കൂട്ടായ്മകൾ രൂപതകൾ തോറും രൂപീകരിക്കാൻ തീരുമാനിച്ചതായും കെസിബിസി മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ അറിയിച്ചു.


Related Articles »