Faith And Reason - 2024

ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധി ശാപമല്ല, അത് ജീവിത യാത്രയുടെ ഭാഗം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 07-11-2021 - Sunday

വത്തിക്കാന്‍ സിറ്റി: ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധി ശാപമല്ലായെന്നും പ്രത്യുത അത് ജീവിതയാത്രയുടെ ഒരു ഭാഗവും ഒരു അവസരവും ആണെന്നും സാക്ഷ്യമേകാൻ കഴിയുന്ന ദമ്പതികളെ ഇന്ന് ഏറെ ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. 'റെത്തുവായ്' എന്ന സംഘടനയുടെ ഇറ്റാലിയൻ ഘടകത്തിൻറെ അറുനൂറോളം പേരടങ്ങുന്ന പ്രതിനിധി സംഘത്തെ ശനിയാഴ്ച (06/11/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പ. ദമ്പതികൾ, നിരവധിയായ പ്രതിസന്ധിയില്‍ ഉഴലുകയോ വേർപരിയുകയോ ചെയ്യുന്ന അവസ്ഥ അഭിമുഖീകരിക്കുമ്പോൾ നല്കാൻ കഴിയുന്ന ഉത്തരം, സർവ്വോപരി, അവർക്ക് തുണയേകലാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

വ്യക്തികൾക്കുണ്ടാകുന്ന പ്രതിസന്ധി മുറിവിനു കാരണമാകുന്നു. അത് ഹൃദയത്തെയും ശരീരത്തെയും വ്രണപ്പെടുത്തുന്നു. ഇത്തരം മുറിവുകളിൽ നിന്ന് സൗഖ്യം നേടിയവർക്ക് മുറിവേറ്റ മറ്റു ദമ്പതികളെ സഹായിക്കാനാകുമെന്ന വസ്തുത പാപ്പ അനുസ്മരിച്ചു. കുടുംബ അജപാലനത്തിൽ സുപ്രധാനമാണ് പ്രതിസന്ധി, മുറിവ് എന്നീ പദങ്ങളോടു ചേർന്നു പോകുന്ന 'തുണയേകൽ' എന്ന പദം. തുണയേകുക എന്നതിനർത്ഥം പ്രതിസന്ധികളുടെ വേളകളിൽ അവർക്കൊപ്പം ആയിരിക്കുന്നതിന് സമയം ചിലവഴിക്കുക എന്നതാണ്. അതിന് പലപ്പോഴും ഏറെ സമയം വേണ്ടിവരും, ക്ഷമയും ആദരവും സന്നദ്ധതയും മറ്റും ആവശ്യമായി വരുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

അമേരിക്കഭൂഖണ്ഡത്തിൽ വിവാഹജീവിതം ഗുരുതര പ്രതിസന്ധിയിലായ ഒരു കാലഘട്ടത്തിൽ, 1970-കളിൽ കനേഡിയന്‍ സ്വദേശികളായ ഏതാനും ദമ്പതികൾ തുടക്കം കുറിച്ച കൂടിക്കാഴ്ചയോടുകൂടി ക്രമേണ രൂപംകൊള്ളുകയും ഇതര ഭൂപ്രദേശങ്ങളിലേക്കു വ്യാപിക്കുകയും ചെയ്ത “പുന:സമാഗമം” എന്നർത്ഥം വരുന്ന “റെത്തുവായ്” എന്ന സംഘടന പ്രതിസന്ധിയിലാകുകയും, വിവാഹമോചനത്തിൻറെ വക്കിലെത്തുകയോ, വിവാഹമോചനം നടത്തുകയോ ചെയ്തവരും വീണ്ടും കൂടിച്ചേരാൻ ആഗ്രഹിക്കുന്നവരുമായ ദമ്പതികൾക്ക് സഹായം നല്കുന്നതിന് നിസ്തുലമായ സേവനമാണ് ഇവര്‍ തുടര്‍ന്നുവരുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »