Arts - 2024

യു വേര്‍ഷന്‍ ബൈബിള്‍ ആപ്പ് 50 കോടി ഡൗണ്‍ലോഡ്‌സ് പൂര്‍ത്തിയാക്കി: ദൈവം തങ്ങളിലൂടെ വലിയ കാര്യം ചെയ്തുവെന്ന് നിര്‍മ്മാതാക്കള്‍

പ്രവാചകശബ്ദം 14-11-2021 - Sunday

ന്യൂയോര്‍ക്ക്: സൗജന്യ ബൈബിള്‍ ആപ്ലിക്കേഷനായ ‘യുവേര്‍ഷന്‍’ന് 50 കോടി ഉപയോക്താക്കള്‍ തികഞ്ഞു. ആപ്പിന്റെ ഉടമസ്ഥരായ ‘ക്രെയിഗ് ഗ്രോയിഷെല്‍’ന്റെ ‘വേഴ്സ് ഓഫ് ദി ഡേ’ വീഡിയോക്കൊപ്പമാണ് ആപ്പ് 50 കോടി മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട വിവരം പുറത്തു വിടുന്നത്. ദൈവത്തിന്റെ നന്മയുടെ സാക്ഷ്യത്തേയും, ദൈവ വചനത്തിന്റെ ശക്തിയേയുമാണ്‌ ഈ നേട്ടം സൂചിപ്പിക്കുന്നതെന്നു ക്രെയിഗ് ഗ്രോയിഷെല്‍ വിശേഷിപ്പിച്ചു. “ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്സ്വലവുമാണ്. ഇരുതല വാളിനേക്കാള്‍ മൂര്‍ച്ച ഏറിയതും, ചേതനയിലും, ആത്മാവിലും സന്ധിബന്ധങ്ങളിലും, മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വികാരങ്ങളേയും, നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4:12) എന്ന ബൈബിള്‍ വാക്യം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിന് മുന്‍പ് ബൈബിള്‍ വായനയില്‍ താന്‍ ശരാശരിയിലും താഴെയായിരുന്നെന്നും, ആപ്പ് നിര്‍മ്മിച്ചു കൊണ്ടിരിക്കുമ്പോള്‍ താന്‍ നിരന്തരം ബൈബിള്‍ വായിക്കാറുണ്ടായിരുന്നുവെന്നും ആപ്പിന്റെ നിര്‍മ്മാതാവായ ബോബ്ബി ഗ്രൂയന്‍വാള്‍ഡ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു വെബ്സൈറ്റ് എന്ന നിലയിലാണ് യുവേര്‍ഷന്‍ ആദ്യമായി ആരംഭിക്കുന്നത്. എന്നാല്‍ അത് വിജയം കണ്ടില്ല. മൊബൈല്‍ ഫോണിനു യോജിക്കാത്ത കാരണത്താലാണ് ഇത് പരാജയപ്പെട്ടത്.. ഇതോടെയാണ് താനും തന്റെ ടീമും 2008 ജൂലൈ മാസത്തില്‍ യൂവേര്‍ഷന് ആരംഭം കുറിച്ചത്. ആരംഭത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 83,000-ത്തോളം മൊബൈലുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരുന്നു. ദൈവം തങ്ങളിലൂടെ ഒരു വലിയ കാര്യം ചെയ്യുകയായിരുന്നെന്നു ഈ നേട്ടത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ആരംഭത്തില്‍ ഇംഗ്ലീഷ്, സ്പാനിഷ് എന്നീ രണ്ടു ഭാഷകളില്‍ മാത്രമായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് 1,750-ലധികം ഭാഷകളില്‍ ഈ ആപ്പ് ലഭ്യമാണ്. ദൈവവചനവുമായി ബന്ധപ്പെടുന്നതിനുള്ള പ്രാര്‍ത്ഥനാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആപ്പില്‍ ലഭ്യമാണ്. 2020-ലാണ് “ഇന്നത്തെ വാക്യം” (വേഴ്സ് ഓഫ് ദി ഡേ) ആരംഭിക്കുന്നത്. കടുത്ത നിരാശയേയും, ആത്മഹത്യാ ചിന്തകളേയും അതിജീവിക്കുവാനും, ശിഥിലമായ വിവാഹ ബന്ധങ്ങള്‍ നേരേയാക്കുവാനും ഈ ആപ്പ് നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷന്‍ അല്ല, മറിച്ച് ബൈബിളാണ് മാറ്റത്തിന്റെ പിന്നിലെ ശക്തിയെന്നും, ഭാവിയില്‍ ആപ്പില്‍ കൂടുതല്‍ സവിശേഷതകള്‍ ചേര്‍ക്കുവാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »