News - 2024
വിസ്കോൺസിന്‍ ക്രിസ്തുമസ് പരേഡ് ആക്രമണം: അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ച് പാപ്പ
പ്രവാചകശബ്ദം 25-11-2021 - Thursday
വിസ്കോൺസിന്‍: നവംബർ 21ന് അമേരിക്കയിലെ വിസ്കോൺസിനിൽ ക്രിസ്തുമസ് പരേഡിനിടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്കും, പരിക്കേറ്റവർക്കും പ്രാര്‍ത്ഥന അറിയിച്ച് പാപ്പയുടെ സന്ദേശം. മിൽവാക്കീ അതിരൂപതാദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് ജെറോം എഡ്വേർഡ് ലിസ്റ്റെസ്ക്കിക്കയച്ച ടെലിഗ്രാം സന്ദേശത്തിലാണ് തന്റെ ആത്മീയസാന്നിദ്ധ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തത്. മരണമടഞ്ഞവരുടെ ആത്മാക്കളെ പാപ്പ ദൈവത്തിന്റെ സ്നേഹം നിറഞ്ഞ കാരുണ്യത്തിന് ഭരമേല്പിക്കുന്നുവെന്നും സംഭവത്തിൽ പരിക്കേറ്റവർക്കും ദുഃഖിതരായവർക്കും വേണ്ടി രോഗശാന്തിയുടെയും ആശ്വാസത്തിന്റെയും ദൈവിക ദാനങ്ങൾ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പയുടെ പേരില്‍ തയാറാക്കിയ സന്ദേശത്തില്‍ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ കുറിച്ചു.
വിശുദ്ധ പൗലോശ്ലീഹാ റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ പന്ത്രണ്ടാം അധ്യായം ഇരുപത്തൊന്നാം വാക്യവുമായി ബന്ധപ്പെടുത്തി, അക്രമത്തെ ജയിക്കുകയും തിന്മയെ നന്മകൊണ്ട് കീഴടക്കുകയും ചെയ്യുന്ന ആത്മീയ ശക്തി എല്ലാവർക്കും നൽകണമെന്ന് കർത്താവിനോട് അപേക്ഷിക്കുന്നതിൽ പാപ്പായും നിങ്ങളോടൊപ്പം ചേരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്. നവംബര്‍ 21ന് മില്‍വോക്കീ നഗരത്തിന് പുറത്ത് സംഘടിപ്പിച്ച പരമ്പരാഗത ക്രിസ്തുമസ് പരേഡിലേക്കാണ് അമിതവേഗത്തില്‍ വന്ന ചുവന്ന നിറത്തിലുള്ള എസ്.യു.വി ബാരിക്കേഡ് തകര്‍ത്ത ശേഷം പാഞ്ഞുകയറിയത്. സംഭവത്തില്‍ അഞ്ചുപേരാണ് മരണമടഞ്ഞത്. വൈദികനും നിരവധി വിശ്വാസികള്‍ക്കും പരിക്കേറ്റു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക