India - 2024

ക്രൈസ്തവ വിരുദ്ധ ആക്രമണം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

പ്രവാചകശബ്ദം 09-12-2021 - Thursday

ന്യൂഡല്‍ഹി: മധ്യപ്രദേശിലേയും കര്‍ണാടകയിലെയും ക്രൈസ്തവ വിരുദ്ധ വര്‍ഗീയ ആക്രമണങ്ങളില്‍ മറ്റു സഭാ നടപടികള്‍ നിര്‍ത്തിവച്ചുള്ള ചര്‍ച്ച ആവശ്യപ്പെട്ട് ടി. എന്‍. പ്രതാപന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് രാജ്യത്ത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ തുല്യതയില്ലാത്തതാണ് വ്യാജ വ്യവഹാരങ്ങളുണ്ടാക്കി അവരെ ആക്രമിക്കുന്നതും അവരുടെ ഭരണഘടനാ അവകാശം ലംഘിക്കുന്നതും പ്രോത്സാഹിപ്പിക്കരുതെന്നും ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 431