India - 2025
ക്രൈസ്തവ വിവാഹ ബില്‍ ദുരുദ്ദേശ്യപരമാണെന്ന് കെസിബിസി
പ്രവാചകശബ്ദം 10-12-2021 - Friday
കേരളത്തിലെ ക്രൈസ്തവര്‍ക്കു മാത്രമായി ഒരു വിവാഹ നിയമം ഉണ്ടാക്കേണ്ട സാഹചര്യം നിലവിലില്ലാതിരിക്കെ, സംസ്ഥാന നിയമപരിഷ്കരണ കമ്മീഷന്‍ ക്രൈസ്തവ വിവാഹ നിയമ നിര്‍മ്മാണത്തിനുവേണ്ടി ബില്‍ തയാറാക്കി നല്‍കിയിരിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. നാളിതുവരെ ക്രൈസ്തവര്‍ ആരുംതന്നെ നിലവിലെ വിവാഹനിയമത്തെ ചോദ്യം ചെയ്തിട്ടില്ല. പൗരന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അനാവശ്യവുമാണ് ഈ നീക്കം. ക്രൈസ്തവ സമൂഹത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കാനുള്ള ചില ശക്തികളുടെ ശ്രമം ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നതില്‍ തെറ്റില്ലായെന്നും കെസിബിസി പ്രസ്താവിച്ചു.