India - 2024

പരിഷ്‌കരിച്ച പഴയനിയമത്തിന്റെ ആദ്യ ഭാഗം കെസിബിസിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു

10-12-2021 - Friday

കൊച്ചി: പരിഷ്‌കരിച്ച പഴയനിയമത്തിന്റെ (ഉത്പത്തി മുതല്‍ മക്കബായര്‍ വരെ) ചരിത്രഗ്രന്ഥങ്ങള്‍ അടങ്ങുന്ന ആദ്യ ഭാഗം കെസിബിസിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.ജയിംസ് ആനാപറമ്പില്‍, വൈസ് ചെയര്‍മാന്‍ ഡോ തോമസ് മാര്‍ യൗസേബിയോസ്, ബൈബിള്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് സൂസാപാക്യം, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ജോണ്‍സണ്‍ പുതുശ്ശേരി, ബൈബിള്‍ പരിഷ്‌കരണ ടീം കോഡിനേറ്റര്‍ ഫാ. ഡോ. ജോഷി മയ്യാറ്റില്‍ എന്നിവര്‍ ചേര്‍ന്നാണ് കെസിബിസിയുടെ അംഗീകാരത്തിനായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് വര്‍ഗീസ് ചക്കാലയ്ക്കല്‍, കെസിബിസി സെക്രട്ടറി ജനറല്‍ ഡോ ജോസഫ് മാര്‍ തോമസ് എന്നിവര്‍ക്ക് പരിഷ്‌കരിച്ച പി.ഒ.സി ബൈബിള്‍ നല്കിയത്.

ഡോ. ജോഷി മയ്യാറ്റിലിന്റെ നേതൃത്വത്തിലുള്ള ബൈബിള്‍ പണ്ഡിതരുടെ നേതൃത്വത്തിലുള്ള ടീമാണ് ഹീബ്രു, ഗ്രീക്ക്, അരമായിക് എന്നീ മൂല ഭാഷകളില്‍ നിന്ന് ഇപ്പോഴുള്ള പി.ഒ.സി വിവര്‍ത്തനം പരിഷ്‌കരിക്കുന്നത്. മൂലഭാഷയുമായി വിശ്വസ്ത പുലര്‍ത്തുകയെന്നതാണ് ഈ പരിഭാഷയുടെ പ്രധാന ലക്ഷ്യം. ബൈബിളിലെ സന്ദേശങ്ങള്‍ ആധികാരികമായി മനസ്സിലാക്കാന്‍ മൂലഭാഷയോട് ഏറ്റവും അടുത്ത് നില്ക്കുന്ന പരിഭാഷയുടെ ആവശ്യകത തിരിച്ചറിഞ്ഞ് കെസിബിസി ഈ പരിഭാഷാദൗത്യം ബൈബിള്‍ കമ്മീഷനെ ഏല്പിക്കുകയായിരുന്നു. ബിഷപ്പ് ജയിംസ് ആനാപറമ്പില്‍, ഫാ.സെബാസ്റ്റ്യന്‍ കുറ്റിയാനിയില്‍, ഫാ.ജോസഫ് തൊണ്ടിപ്പറമ്പില്‍, ഫാ.അബ്രാഹാം പേഴുംകാട്ടില്‍, ഫാ.ആന്റണി തറേക്കടവില്‍, പിഒസി ജനറല്‍ എഡിറ്റര്‍ ഫാ.ജേക്കബ് പ്രസാദ്, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി.ഫാ.ജോണ്‍സണ്‍ പുതുശ്ശേരി, എന്നിവരും ബൈബിള്‍ പരിഷ്‌കരണ ടീമില്‍ അംഗങ്ങളാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »