News - 2024

മതപരിവര്‍ത്തന നിരോധന ബില്ലിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം: ബില്‍ ഇന്നു നിയമസഭയില്‍

പ്രവാചകശബ്ദം 21-12-2021 - Tuesday

ബെംഗളൂരു: ക്രൈസ്തവ സമൂഹവും പ്രതിപക്ഷവും ഉയര്‍ത്തുന്ന ശക്തമായ പ്രതിഷേധങ്ങള്‍ കണ്ടിലെന്ന് നടിച്ച് മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു ബില്ലിന് അംഗീകാരം നല്‍കിയത്. മന്ത്രിസഭാ യോഗത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണക്കുറിപ്പ് പുറത്തു വിട്ടിട്ടില്ല. അതേസമയം ബില്‍ ഇന്നു നിയമസഭയില്‍ വയ്ക്കുമെന്നാണ് സൂചന. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശിക്ഷ നല്‍കാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഒരാള്‍ക്കു മറ്റൊരു മതം സ്വീകരിക്കണമെങ്കില്‍ രണ്ടു മാസം മുന്പ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കു മുന്പാകെ അപേക്ഷ നല്‍കണം. മറ്റൊരു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍, ആദ്യമതത്തിന്റെ പേരില്‍ അയാള്ക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് ആഭ്യന്തരമന്ത്രി അരജ ജ്ഞാനേന്ദ്ര നേരത്തേ പറഞ്ഞിരുന്നു.

വ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും സ്ത്രീകള്‍, കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ എന്നിവര്‍ക്കെതിരേയാണെങ്കില്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. വന്‍തോതില്‍ മതപരിര്‍ത്തനം നടത്തിയാല്‍ 310 വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് ബി​ൽ വെ​ച്ചാ​ൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധമുയര്‍ത്തുമെന്നാണ് സൂചന.

More Archives >>

Page 1 of 722