News - 2024
ജന്മദിനത്തില്‍ അഭയാർത്ഥികളോടൊപ്പം ചെലവഴിച്ച് ഫ്രാൻസിസ് മാർപാപ്പ
പ്രവാചകശബ്ദം 18-12-2021 - Saturday
വത്തിക്കാന്‍ സിറ്റി: തന്റെ 85-ാം ജന്മദിനത്തിൽ, ഇറ്റലിയിൽ അഭയം തേടിയ അഭയാർത്ഥികളുമായി സമയം ചെലവഴിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈ മാസമാദ്യം ഗ്രീസിലേക്കും സൈപ്രസിലേക്കും നടത്തിയ അപ്പസ്തോലിക യാത്രയെ തുടര്‍ന്നു പാപ്പ നടത്തിയ ഇടപെടലില്‍ ഡിസംബർ 16നാണ് പത്തോളം അഭയാർത്ഥി സംഘത്തെ ഇറ്റലിയിലെത്തിച്ചത്. അപ്പസ്തോലിക് കൊട്ടാരത്തിലെ സിംഹാസന മുറിയിൽ അഭയാര്‍ത്ഥികളെ പാപ്പ സ്വീകരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കാമറൂൺ, സൊമാലിയ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ മാർപാപ്പ വ്യക്തിഗതമായി അഭിവാദ്യം ചെയ്യുകയും അവരുടെ ജീവിതകഥ ശ്രവിക്കുകയും ചെയ്തു.
"നിങ്ങൾ ഞങ്ങളെ രക്ഷിച്ചു" എന്നു ഒരു കോംഗോ ബാലൻ മാർപാപ്പയെ കണ്ടപ്പോള്‍ പറഞ്ഞുവെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വെളിപ്പെടുത്തി. അഭയാർത്ഥികൾ മാർപാപ്പയ്ക്ക് ജന്മദിനാശംസകൾ നേര്‍ന്നു. ഒരു അഫ്ഗാൻ അഭയാർത്ഥി വരച്ച ചിത്രം പാപ്പയ്ക്ക് അവര്‍ സമ്മാനമായി നല്‍കി. മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ ദൃശ്യമാണ് ചിത്രത്തിലുള്ളത്. രാജ്യത്തെ ആംഗ്ലോഫോൺ പ്രതിസന്ധിയെത്തുടർന്ന് സ്കൂളുകൾ അടച്ചതിനെത്തുടർന്ന് കാമറൂണിൽ നിന്ന് പലായനം ചെയ്ത യുവതീ യുവാക്കളായ ക്രൈസ്തവ അഭയാര്‍ത്ഥികളും ഇന്നലെ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയവരില്‍ ഉള്‍പ്പെടുന്നു. മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി ഇത്തവണയും പാപ്പയുടെ ജന്മദിനത്തില്‍ ആഘോഷമുണ്ടായിരിന്നില്ല.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക